Rahul Gandhi | വിധി എന്തുതന്നെ ആയാലും തന്റെ കര്‍ത്തവ്യം മാറുന്നില്ല; ഇന്‍ഡ്യയെന്ന ആശയം സംരക്ഷിക്കുമെന്നും രാഹുല്‍ ഗാന്ധി

 


ന്യൂഡെല്‍ഹി: (www.kvartha.com) ലോക്‌സഭാ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സൂറത് കോടതിവിധിയെ സ്റ്റേ ചെയ്ത ഉത്തരവിനു പിന്നാലെ ആദ്യ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ ആദ്യപ്രതികരണം. വിധി എന്തുതന്നെ ആയാലും തന്റെ കര്‍ത്തവ്യം മാറുന്നില്ലെന്നും ഇന്‍ഡ്യയെന്ന ആശയം സംരക്ഷിക്കുമെന്നും രാഹുല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) കുറിച്ചു. കുറിപ്പിനുതാഴെ നിരവധി പേരാണ് രാഹുലിന് അഭിവാദ്യമര്‍പ്പിച്ച് റീട്വീറ്റ് ചെയ്തത്.

വെള്ളിയാഴ്ച രാവിലെയാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നത്. വിധിക്കു പിന്നാലെ എഐസിസി ആസ്ഥാനത്തെത്തിയ രാഹുല്‍ ഗാന്ധിയെ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തത്. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളുടെ ആഭിമുഖ്യത്തിലാണ് രാഹുലിന് സ്വീകരണം ലഭിച്ചത്.

കോടതി വിധി കോണ്‍ഗ്രസിന്റെ മാത്രമല്ല, രാജ്യത്തിന്റെ വിജയമാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. രാഹുലിന്റെ അയോഗ്യത നീങ്ങുന്നതിനപ്പുറം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിജയമായും വിധിയെ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.

Rahul Gandhi | വിധി എന്തുതന്നെ ആയാലും തന്റെ കര്‍ത്തവ്യം മാറുന്നില്ല; ഇന്‍ഡ്യയെന്ന ആശയം സംരക്ഷിക്കുമെന്നും രാഹുല്‍ ഗാന്ധി

അടുത്ത വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പു സംബന്ധിച്ച ചര്‍ചകള്‍ക്കായി തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവത്തകരും ഡെല്‍ഹിയിലെത്തിയിട്ടുണ്ട്. എഐസിസി ആസ്ഥാനത്ത് രാഹുല്‍ ഇവരുമായി കൂടിക്കാഴ്ച നടത്തും.

Keywords:  'Come what may, my duty remains the same. Protect the idea of India' - Rahul Gandhi, New Delhi, News, Politics, Supreme Court, Lok Sabha Election, Verdict, Rahul Gandhi, Congress, Twitter, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia