SWISS-TOWER 24/07/2023

Attack | 5 മിനുടുകൊണ്ട് അല്‍ഫാം നല്‍കണമെന്നാവശ്യപ്പെട്ട് ഹോടെല്‍ ജീവനക്കാരെ മര്‍ദിച്ചതായി പരാതി

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) അഞ്ചു മിനുടുകൊണ്ട് അല്‍ഫാം നല്‍കണമെന്നാവശ്യപ്പെട്ട് ഹോടെല്‍ ജീവനക്കാരെ മര്‍ദിച്ചതായി പരാതി. തിരുവമ്പാടി പുല്ലൂരാംപാറ ഇലന്തുകടവിലെ ന്യൂ മലബാര്‍ എക്സ്പ്രസ് ഹോടെലില്‍ തിങ്കളാഴ്ച രാത്രി 10 മണിയോടെ ആണ് സംഭവം. സംഭവത്തില്‍ തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Attack | 5 മിനുടുകൊണ്ട് അല്‍ഫാം നല്‍കണമെന്നാവശ്യപ്പെട്ട് ഹോടെല്‍ ജീവനക്കാരെ മര്‍ദിച്ചതായി പരാതി

സംഭവം ഇങ്ങനെ:

ഹോടെലില്‍ എത്തിയ യുവാക്കള്‍ ജീവനക്കാരോട് അല്‍ഫാം ആവശ്യപ്പെടുകയും അഞ്ചു മിനിറ്റ് കൊണ്ട് പാകം ചെയ്ത് തരണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ 15 മിനിറ്റ് സമയം വേണ്ടിവരുമെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇതോടെ യുവാക്കള്‍ ജീവനക്കാരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തെന്നാണു പരാതി. സംഭവത്തില്‍ മൂന്ന് ഹോടെല്‍ ജീവനക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹോടെലിനു പുറത്തേക്കുകൊണ്ടുപോയാണ് മര്‍ദിച്ചത്. ഹോടെല്‍ മാനേജ്മെന്റ് തിരുവമ്പാടി പൊലീസില്‍ പരാതി നല്‍കി.

Keywords: Clash in hotel Kozhikode Thiruvambadi, Kozhikode, News, Hotel Employees, Attacked, Thiruvambadi, Police, Probe, Complaint, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia