Chief Minister | പറയുന്ന കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാലമാണ്; ജാഗ്രതയുണ്ടാകണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com) വിശ്വാസ വിഷയത്തില്‍ ഇതാദ്യമായി നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പറയുന്ന കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാലമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അക്കാര്യത്തില്‍ ജാഗ്രതയുണ്ടാകണമെന്ന് മുന്നറിയിപ്പ് നല്‍കി.

എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ജാഗ്രതയോടെ മാത്രമേ പരാമര്‍ശങ്ങള്‍ നടത്താവൂ. വിശ്വാസികള്‍ ധാരാളമുള്ള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എല്ലാ വിശ്വാസങ്ങളെയും ഇടതുപക്ഷം ബഹുമാനിക്കുന്നു. വിശ്വാസികള്‍ നിരവധി പേര്‍ നമുക്കൊപ്പം തന്നെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Chief Minister | പറയുന്ന കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാലമാണ്; ജാഗ്രതയുണ്ടാകണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സ്പീകര്‍ എഎന്‍ ശംസീറിന്റെ മിത്ത് പരാമര്‍ശം വിവാദമായിരിക്കെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. മിത്ത് വിവാദം നേരിട്ട് പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

Keywords:  Chief Minister Pinarayi Vijayan's Remark on Faith Sparks Controversy, Thiruvananthapuram, News, Politics, Chief Minister, Pinarayi Vijayan, Warning, Leaders, Religion, Devotees, Controversy, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia