Follow KVARTHA on Google news Follow Us!
ad

Arrested | ചെങ്ങളായിയില്‍ വിദേശമദ്യവുമായി മധ്യവയസ്‌കന്‍ എക്സൈസ് പിടിയില്‍

അബ്കാരി ആക്ട് പ്രകാരം കേസെടുത്തു Abkari Act, Sreekandapuram News, Chengalayi News, Excise, Foreign Liquor
ശ്രീകണ്ഠാപുരം: (www.kvartha.com) ചെങ്ങളായിയിലും പരിസരങ്ങളിലും വിദേശമദ്യവില്‍പന നടത്തി വന്നിരുന്ന മധ്യവയസ്‌കന്‍  പിടിയിലായതായി എക്സൈസ്. ചെങ്ങളായി ഗ്രാമ പഞ്ചായത് പരിധിയിലെ പി പി ലക്ഷ്മണന്‍(48)നെയാണ്  മൂന്ന് ലിറ്റര്‍ വിദേശ മദ്യവുമായി തളിപ്പറമ്പ് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി ആര്‍ സജീവും സംഘവും അറസ്റ്റ് ചെയ്തത്.

ഇയാളുടെ പേരില്‍ അബ്കാരി ആക്ട് പ്രകാരം കേസെടുത്തതായും മദ്യം വില്‍പന നടത്തിയ വകയിലുള്ള 1200 രൂപയും പിടിച്ചെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെങ്ങളായി, ഹംസപീടിക, വളക്കൈ, ശ്രീകണ്ഠാപരും ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ കുടുങ്ങിയത്.

സിവില്‍ എക്സൈസ് ഓഫീസര്‍ പി ആര്‍ വിനീത്, എക്സൈസ് ഡ്രൈവര്‍ പി പി അജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിടിയിലായ ലക്ഷ്മണനെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

News, Kerala, Kerala-News, Local-News, Regional-News, Abkari Act, Sreekandapuram News, Chengalayi News, Excise, Foreign Liquor, Chengalayi: Excise caught middle-aged man with foreign liquor.


Keywords: News, Kerala, Kerala-News, Local-News, Regional-News, Abkari Act, Sreekandapuram News, Chengalayi News, Excise, Foreign Liquor, Chengalayi: Excise caught middle-aged man with foreign liquor. 

Post a Comment