Chandy Oommen | പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി
Aug 8, 2023, 19:59 IST
ADVERTISEMENT
കോട്ടയം: (www.kvartha.com) പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി. ഡെല്‍ഹിയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിച്ചത്.
എ ഐ സി സി ജെനറല്‍ സെക്രടറി കെസി വേണുഗോപാലും കെ സുധാകരനൊപ്പം ഉണ്ടായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു പേരുമാത്രമാണ് ഉയര്‍ന്നുവന്നതെന്നും അത്യന്തം വികാരപരമായ തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം.
വലിയ ഉത്തരവാദിത്തമാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. 'അപ്പ മരിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ്. ആ വികാരം മണ്ഡലത്തില്‍ പ്രതിഫലിക്കും. അതിനൊപ്പം രാഷ്ട്രീയ വിഷയങ്ങള്‍ കൂടി മണ്ഡലത്തില്‍ ചര്‍ചയാകും' - എന്നുംഅദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്ന് മണിക്കൂറിനകമാണ് ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഒറ്റക്കെട്ടായാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. എല്ലാവരുമായും ആശയ വിനിമയം നടത്തിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുന്നണി നേതാക്കളുമായും ആശയ വിനിമയം നടത്തി. കേരളത്തില്‍ നിന്ന് ചാണ്ടി ഉമ്മന്റെ പേര് മാത്രമേ കേന്ദ്ര നേതൃത്വത്തിന് നല്‍കിയുള്ളുവെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ അഞ്ചിനാണ് വോടെടുപ്പ്. ആഗസ്റ്റ് 10നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഔദ്യോഗികമായി പുറത്തിറങ്ങുക. ആഗസ്റ്റ് 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ആഗസ്റ്റ് 21നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. വോടെണ്ണല്‍ സെപ്റ്റംബര്‍ എട്ടിന് നടക്കും. 53 വര്‍ഷം തുടര്‍ചയായി ഉമ്മന്‍ ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലത്തിലാണ് പുതുപ്പള്ളി.
യൂത് കോണ്‍ഗ്രസ് ദേശീയ ഔട് റീച് സെല്‍ ചെയര്‍മാനാണ് ചാണ്ടി ഉമ്മന്‍. കെപിസിസി അംഗവുമാണ്. രാഹുല്‍ ഗാന്ധി ഉള്‍പെടെയുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്ന ചാണ്ടി ഉമ്മന്‍ ഭാരത് ജോഡോ യാത്രയില്‍ മുഴുവന്‍ സമയം പങ്കെടുത്തിരുന്നു.
ഡെല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നും ചരിത്രത്തില്‍ ബിരുദം നേടിയ ചാണ്ടി ഉമ്മന്‍, ഡെല്‍ഹി സര്‍വകലാശാലയില്‍ നിന്നും ക്രിമിനോളജി, കോണ്‍സ്റ്റിറ്റിയൂഷന്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷനില്‍ നിയമ ബിരുദം നേടി. ലന്‍ഡന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സില്‍ നിന്ന് രണ്ട് സമ്മര്‍ കോഴ്‌സുകളും നേടിയിട്ടുണ്ട്.
എ ഐ സി സി ജെനറല്‍ സെക്രടറി കെസി വേണുഗോപാലും കെ സുധാകരനൊപ്പം ഉണ്ടായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു പേരുമാത്രമാണ് ഉയര്‍ന്നുവന്നതെന്നും അത്യന്തം വികാരപരമായ തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം.
വലിയ ഉത്തരവാദിത്തമാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. 'അപ്പ മരിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ്. ആ വികാരം മണ്ഡലത്തില്‍ പ്രതിഫലിക്കും. അതിനൊപ്പം രാഷ്ട്രീയ വിഷയങ്ങള്‍ കൂടി മണ്ഡലത്തില്‍ ചര്‍ചയാകും' - എന്നുംഅദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്ന് മണിക്കൂറിനകമാണ് ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഒറ്റക്കെട്ടായാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. എല്ലാവരുമായും ആശയ വിനിമയം നടത്തിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുന്നണി നേതാക്കളുമായും ആശയ വിനിമയം നടത്തി. കേരളത്തില്‍ നിന്ന് ചാണ്ടി ഉമ്മന്റെ പേര് മാത്രമേ കേന്ദ്ര നേതൃത്വത്തിന് നല്‍കിയുള്ളുവെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ അഞ്ചിനാണ് വോടെടുപ്പ്. ആഗസ്റ്റ് 10നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഔദ്യോഗികമായി പുറത്തിറങ്ങുക. ആഗസ്റ്റ് 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ആഗസ്റ്റ് 21നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. വോടെണ്ണല്‍ സെപ്റ്റംബര്‍ എട്ടിന് നടക്കും. 53 വര്‍ഷം തുടര്‍ചയായി ഉമ്മന്‍ ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലത്തിലാണ് പുതുപ്പള്ളി.
യൂത് കോണ്‍ഗ്രസ് ദേശീയ ഔട് റീച് സെല്‍ ചെയര്‍മാനാണ് ചാണ്ടി ഉമ്മന്‍. കെപിസിസി അംഗവുമാണ്. രാഹുല്‍ ഗാന്ധി ഉള്‍പെടെയുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്ന ചാണ്ടി ഉമ്മന്‍ ഭാരത് ജോഡോ യാത്രയില്‍ മുഴുവന്‍ സമയം പങ്കെടുത്തിരുന്നു.
Keywords: Chandy Oommen UDF candidate for Puthuppally bypoll, Kottayam, News, Chandy Oommen, Puthuppally Bypoll, UDF Candidate, Politics, Trending, K Sudhakaran, Declaration, KC Venugopal, VD Satheesan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.