Car Accident | അമിതവേഗതയില്‍ എത്തിയ കാര്‍ കലുങ്കില്‍ തട്ടി ഉയര്‍ന്നുപൊങ്ങി വീടിന്റെ രണ്ടാംനിലയിലേക്ക് പാഞ്ഞുകയറി അപകടം; ഡ്രൈവര്‍ക്ക് പരുക്ക്; ചിത്രങ്ങള്‍ വൈറല്‍

 


പെന്‍സില്‍വാനിയ: (www.kvartha.com) അമിതവേഗതയില്‍ എത്തിയ കാര്‍ കലുങ്കില്‍ തട്ടി ഉയര്‍ന്നുപൊങ്ങി വീടിന്റെ രണ്ടാംനിലയിലേക്ക് പാഞ്ഞുകയറി അപകടം. പെന്‍സില്‍വാനിയയില്‍ ഞായറാഴ്ച വൈകിട്ട് മൂന്നേകാലോടെയായിരുന്നു അവിശ്വസനീയമായ സംഭവം നടന്നത്. അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതവേഗത്തില്‍ എത്തിയ കാര്‍ വീടിനു സമീപത്തുള്ള കലുങ്കില്‍ തട്ടിയാണ് ഉയര്‍ന്നുപൊങ്ങി രണ്ടാംനിലയില്‍ ഇടിച്ചു നിന്നത്.

അപകട വിവരമറിഞ്ഞ് ദുരന്തനിവാരണ പ്രവര്‍ത്തകരെത്തി ട്രകിന്റെ സഹായത്തോടെയാണ് കാര്‍ രണ്ടാം നിലയില്‍നിന്ന് താഴെയിറക്കിയത്. ഏകദേശം മൂന്നുമണിക്കൂറെടുത്താണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. രക്ഷാപ്രവര്‍ത്തകര്‍ തന്നെയാണ് ഡ്രൈവറെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തില്‍ എത്രത്തോളം നാശനഷ്ടം ഉണ്ടായി എന്നകാര്യത്തില്‍ വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല.

Car Accident | അമിതവേഗതയില്‍ എത്തിയ കാര്‍ കലുങ്കില്‍ തട്ടി ഉയര്‍ന്നുപൊങ്ങി വീടിന്റെ രണ്ടാംനിലയിലേക്ക് പാഞ്ഞുകയറി അപകടം; ഡ്രൈവര്‍ക്ക് പരുക്ക്;  ചിത്രങ്ങള്‍ വൈറല്‍

അപകടത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ചിത്രങ്ങള്‍ക്കു താഴെ നിരവധി കമന്റുകള്‍ നിറയുകയും ചെയ്തു. 'ഗംഭീര ലാന്‍ഡിങ്. അവര്‍ പറക്കുകയായിരുന്നുവെന്നു തോന്നുന്നു. ആര്‍ക്കും വലിയ പരുക്കുകള്‍ സംഭവിക്കാതിരിക്കട്ടെ' എന്നായിരുന്നു ചിത്രങ്ങള്‍ക്കു താഴെ വന്ന ഒരു കമന്റ്. 'എങ്ങനെയാണ് അവര്‍ രണ്ടാം നിലയില്‍ എത്തിയത്? ഇവരെ സഹായിച്ചവര്‍ക്കു നന്ദി' എന്ന രീതിയിലും കമന്റുകള്‍ എത്തി.

Keywords:  Car Crashes Into Second Floor Of US Home, Pics Of It Dangling From Roof Go Viral, Pennsylvania, News, Car Crashes Into Second Floor Of US Home, Driver Injured, Hospitalized, Social Media, Comment, Photos, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia