Accident | കണ്ണൂരില്‍ മിനിലോറിയുമായി കൂട്ടിയിടിച്ച് അപകടത്തില്‍പെട്ട കാര്‍ കത്തി നശിച്ചു

 


കണ്ണൂര്‍: (www.kvartha.com) താഴെ ചൊവ്വയില്‍ അപകടത്തില്‍പെട്ട കാര്‍ കത്തി നശിച്ചു. മറ്റൊരു വാഹനത്തില്‍ ഇടിച്ച ശേഷമാണ് കാറിന് തീപിടിച്ചത്. വടകര ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാറാണ് വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് മുന്ന് മണിക്ക് അപകടത്തില്‍പെട്ടത്.
         
Accident | കണ്ണൂരില്‍ മിനിലോറിയുമായി കൂട്ടിയിടിച്ച് അപകടത്തില്‍പെട്ട കാര്‍ കത്തി നശിച്ചു

കണ്ണൂര്‍ ഭാഗത്ത് നിന്ന് തലശേരിയിലേക്ക് പോവുകയായിരുന്ന മിനിലോറിയുമായാണ് കൂട്ടിയിടിച്ചത്. തുടര്‍ന്ന് കാറിന്റെ മുന്‍ഭാഗത്ത് തീപടരുകയായിരുന്നു. തീ പടരുന്ന ഘട്ടത്തില്‍ തന്നെ കാറിനകത്തുണ്ടായിരുന്നവര്‍ പുറത്തേക്കിറങ്ങിയിരുന്നു.

അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന് പിടിച്ച തീ നാട്ടുകാരും മറ്റും ചേര്‍ന്ന് അണയ്ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ മറ്റപകടങ്ങള്‍ ഉണ്ടായിട്ടില്ല. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.

Keywords:  Kannur News, Malayalam News, Accident, Kannur Accident News, Kerala News, Car catches fire after colliding with min lorry.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia