Follow KVARTHA on Google news Follow Us!
ad

Meta | മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന നിയമം നിലവില്‍ വന്നു; കാനഡയില്‍ ഇനി ഫേസ്ബുകിലും ഇന്‍സ്റ്റഗ്രാമിലും വാര്‍ത്തകള്‍ ലഭിക്കില്ല

ഗൂഗിളും മെറ്റയുടെ പാതയിലേക്ക് വരാന്‍ സാധ്യത Canada, Meta, Shuts Down, News, Facebook, Instagram
ഒടാവ: (www.kvartha.com) കാനഡയിലെ ഉപഭോക്താക്കള്‍ക്ക് ഇനി ഫേസ്ബുകിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും വാര്‍ത്തകള്‍ ലഭിക്കുന്നത് നിര്‍ത്തലാക്കി മെറ്റ. സമൂഹമാധ്യമങ്ങളില്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് അവര്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന നിയമം കാനഡയില്‍ നിലവില്‍ വന്നതിനെത്തുടര്‍ന്നാണ് മെറ്റയുടെ നടപടി. 

കാനഡയില്‍നിന്നുള്ള മാധ്യമസ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കണ്ടന്റുകളും വാര്‍ത്താ ലിങ്കുകളും കാനഡയിലെ ആളുകള്‍ക്ക് ഇനി മുതല്‍ ഫേസ്ബുകിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും കാണാന്‍ സാധിക്കില്ലന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. 

ഗൂഗിളും മെറ്റയുടെ പാതയില്‍ വാര്‍ത്താ സേവനം നിര്‍ത്താനാണ് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓസ്‌ട്രേലിയയിലും സമാനമായ നിയമം പ്രാബല്യത്തിലായിരുന്നു.

News, World, World-News, Technology, Technology-News, Canada, Meta, Shuts Down, News, Facebook, Instagram, Canada: Meta shuts down news on Facebook and Instagram.



Keywords: News, World, World-News, Technology, Technology-News, Canada, Meta, Shuts Down, News, Facebook, Instagram, Canada: Meta shuts down news on Facebook and Instagram.  

 

Post a Comment