Follow KVARTHA on Google news Follow Us!
ad

Suspended | 'പാസ്‌പോര്‍ട് വെരിഫികേഷന് കൈക്കൂലി'; പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു

വിജിലന്‍സാണ് പിടികൂടിയത് Kannur, Police, Bribery, Vigilance, Suspended
കണ്ണൂര്‍: (www.kvartha.com) ചക്കരക്കല്‍ ഇരിവേരി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് സമീപത്തുനിന്നും പാസ്‌പോര്‍ട് വെരിഫികേഷനായി ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ സിവില്‍ പൊലീസ് ഓഫീസറെ കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ അജിത്ത് കുമാര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.
              
Kannur, Police, Bribery, Vigilance, Suspended, Kerala News, Kannur News, 'Bribery for passport verification'; Cop suspended.

ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഉമര്‍ ഫാറൂഖിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പാസ്‌പോര്‍ട് വെരിഫികേഷന്‍ നടത്താന്‍ ദിവസങ്ങള്‍ക്കു മുമ്പ് ഇയാള്‍ ചക്കരക്കല്‍ സ്വദേശിയായ യുവാവില്‍ നിന്നും കൈക്കൂലിവാങ്ങിയെന്നാണ് പരാതി.

കണ്ണൂര്‍ യൂനിറ്റ് വിജിലന്‍സ് ഡിവൈ എസ് പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് പൊലീസുകാരനെ പിടികൂടിയത്. ഇയാളെ പിന്നീട് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്നും സസ്പെന്‍ഡ് ചെയതത്.

Keywords: Kannur, Police, Bribery, Vigilance, Suspended, Kerala News, Kannur News, 'Bribery for passport verification'; Cop suspended.
< !- START disable copy paste -->

Post a Comment