Anil Antony | ഒരു സ്റ്റേ ലഭിച്ചതുകൊണ്ടുമാത്രം രാഹുല്‍ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ലെന്ന് അനില്‍ ആന്റണി

 


ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായുള്ള സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് ബിജെപി നേതാവ് അനില്‍ ആന്റണി. ഒരു സ്റ്റേ ലഭിച്ചതുകൊണ്ടുമാത്രം രാഹുല്‍ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ലെന്നായിരുന്നു അനില്‍ പറഞ്ഞത്.

അതിന് അര്‍ഥം അദ്ദേഹം തെറ്റു ചെയ്തിട്ടില്ലെന്നല്ല എന്നും അനില്‍ വ്യക്തമാക്കി. ഇന്ന് പ്രതിപക്ഷത്തുള്ള പാര്‍ടികള്‍ അവര്‍ക്ക് അനുകൂലമായ വിധിവരുമ്പോള്‍ കോടതികളെ പുകഴ്ത്തുകയാണെന്നും അല്ലാത്തപക്ഷം കോടതികളെ ആക്ഷേപിക്കുകയും ചെയ്യുന്നുവെന്നും അനില്‍ ആന്റണി പ്രതികരിച്ചു.

അനിലിന്റെ വാക്കുകള്‍:

രാഹുല്‍ ഗാന്ധി തെറ്റ് ചെയ്തിട്ടില്ല എന്നല്ല ഈ സ്റ്റേയുടെ അര്‍ഥം. പ്രതിപക്ഷ പാര്‍ടികള്‍ അവര്‍ക്ക് അനുകൂലമായ വിധി വരുമ്പോള്‍ കോടതികളെ പുകഴ്ത്തുകയും അല്ലാത്തപക്ഷം കോടതികളെ ആക്ഷേപിക്കുകയും ചെയ്യുന്നു. ഭാരതീയ ജനതാ പാര്‍ടി ഇന്‍ഡ്യന്‍ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ പ്രസ്ഥാനമാണ്.

ഇന്‍ഡ്യയിലെ എല്ലാ നീതിന്യായ വ്യവസ്ഥകളെയും നമ്മള്‍ ബഹുമാനിക്കുന്നു. ഇന്‍ഡ്യയിലെ എല്ലാ സ്ഥാപനങ്ങളെയും ബഹുമാനിക്കുന്നു. അതില്‍ പ്രതികൂലമോ അനുകൂലമോ ആയ സാഹചര്യങ്ങള്‍ക്കു പ്രസക്തിയില്ല.

Anil Antony | ഒരു സ്റ്റേ ലഭിച്ചതുകൊണ്ടുമാത്രം രാഹുല്‍ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ലെന്ന് അനില്‍ ആന്റണി

പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അടിസ്ഥാനരഹിതമായ പ്രചരണങ്ങളാണ് നടക്കുന്നത്. ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങളില്‍ യാതൊരു വാസ്തവവും ഇല്ല. ഞാന്‍ പാര്‍ടിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ വളരെ വ്യക്തമായി പറഞ്ഞ ഒരു കാര്യമാണ്. ഭാരതീയ ജനതാപാര്‍ടി പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കാന്‍ വേണ്ടി മാത്രമാണ് പാര്‍ടിയില്‍ പ്രവേശിച്ചത്. ഏകദേശം ഒരാഴ്ച മുന്‍പ് മറ്റൊരു ചുമതല തന്നിട്ടുണ്ട്. പാര്‍ടി ഏല്‍പ്പിച്ച ചുമതല ഭംഗിയായി നിര്‍വഹിക്കുക എന്നതുമാത്രമാണ് ലക്ഷ്യം- എന്നും അനില്‍ ആന്റണി പറഞ്ഞു.

Keywords:  BJP Leader Anil Antony Responds to Court Verdict on Rahul Gandhi, New Delhi, News, Politics, BJP Leader Anil Antony,  Rahul Gandhi, Court Verdict, Congress, Criticism, Puthuppally Election, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia