Jobs | ജോലിക്ക് ബംപര്‍ അവസരം: ഇന്ത്യന്‍ ആര്‍മിയുടെ എംഇഎസില്‍ 40,000-ത്തിലധികം ഒഴിവുകള്‍; എങ്ങനെ അപേക്ഷിക്കാമെന്ന് അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലി അന്വേഷിക്കുകയും ഇന്ത്യന്‍ ആര്‍മിയില്‍ ചേരാനും രാജ്യത്തെ സേവിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, ഇത് നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്തയാണ്. ഇന്ത്യന്‍ ആര്‍മിയുടെ മിലിട്ടറി എന്‍ജിനീയറിംഗ് സര്‍വീസസ് (MES) വിഭാഗത്തില്‍ ജോലിക്ക് ബമ്പര്‍ അവസരമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആപ്ലിക്കേഷന്‍ ലിങ്ക് ആക്ടിവേറ്റ് ചെയ്ത ശേഷം അപേക്ഷിക്കാം. റിക്രൂട്ട്മെന്റുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അപേക്ഷ നടപടികള്‍ ഉടന്‍ ആരംഭിക്കും. ഈ ഒഴിവുകള്‍ ഗ്രൂപ്പ് സി വിഭാഗത്തില്‍ പെട്ടവയാണ്. 41,822 തസ്തികകളിലേക്കാണ് നിയമനം.
              
Jobs | ജോലിക്ക് ബംപര്‍ അവസരം: ഇന്ത്യന്‍ ആര്‍മിയുടെ എംഇഎസില്‍ 40,000-ത്തിലധികം ഒഴിവുകള്‍; എങ്ങനെ അപേക്ഷിക്കാമെന്ന് അറിയാം

അപേക്ഷ സമര്‍പ്പണം എപ്പോള്‍ തുടങ്ങും?

അപേക്ഷ സമര്‍പ്പണം എപ്പോള്‍ ആരംഭിക്കുമെന്ന് ഇതുവരെ വിവരങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഉദ്യോഗാര്‍ഥികള്‍ക്ക് കാലാകാലങ്ങളില്‍ ഔദ്യോഗിക വെബ്സൈറ്റ് mes(dot)gov(dot)in പരിശോധിക്കുന്നത് തുടരുക. ആക്ടിവേറ്റ് ചെയ്തതിനു ശേഷം ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?

ഈ തസ്തികകളുടെ യോഗ്യത സംബന്ധിച്ച ആവശ്യമായ വിശദാംശങ്ങള്‍ വൈകാതെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. 10 അല്ലെങ്കില്‍ 12 വിജയം അല്ലെങ്കില്‍ അധിക യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇവര്‍ക്കുള്ള പ്രായപരിധി 18 മുതല്‍ 25 വയസ് വരെയായി നിജപ്പെടുത്തിയിട്ടുണ്ട്.

ഒഴിവ് വിശദാംശങ്ങള്‍

മേറ്റ്: 27920 ഒഴിവുകള്‍
മള്‍ട്ടി-ടാസ്‌കിംഗ് സ്റ്റാഫ് (MTS): 11,316
സ്റ്റോര്‍കീപ്പര്‍: 1026
ഡ്രാഫ്റ്റ്‌സ്മാന്‍: 944
സൂപ്പര്‍വൈസര്‍ (ബാരക്ക് ആന്‍ഡ് സ്റ്റോര്‍): 534
ബാരക്ക് & സ്റ്റോര്‍ ഓഫീസര്‍: 120
ആര്‍ക്കിടെക്റ്റ് കേഡര്‍ (ഗ്രൂപ്പ് എ): 44
ആകെ ഒഴിവുകള്‍ - 41822

തിരഞ്ഞെടുപ്പ്

തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് നിരവധി ഘട്ട പരീക്ഷകള്‍ക്ക് ശേഷമായിരിക്കും. ആദ്യം ഡോക്യുമെന്റ് വെരിഫിക്കേഷന്‍ അതായത് സ്‌ക്രീനിംഗ് ഉണ്ടാകും. ഇതിന് ശേഷം എഴുത്തുപരീക്ഷ നടത്തും. അടുത്ത ഘട്ടങ്ങളില്‍ മെഡിക്കല്‍ പരീക്ഷയും അഭിമുഖവും ഉള്‍പ്പെടുന്നു. എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കുന്നവരുടെ തിരഞ്ഞെടുപ്പ് അന്തിമമായിരിക്കും.

ശമ്പളം

ഇവിടെ ശമ്പളവും തസ്തിക അനുസരിച്ചാണ്, ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 56,100 രൂപ മുതല്‍ 1,77,500 രൂപ വരെ ശമ്പളം ലഭിക്കാം. തിരഞ്ഞെടുത്താല്‍ ഇന്ത്യയിലെവിടെയും പോസ്റ്റുചെയ്യാം. വിശദാംശങ്ങള്‍ക്ക് വെബ്‌സൈറ്റ് പരിശോധിക്കുന്നത് തുടരുക.

Keywords: Army, MES Recruitment, Jobs, National News, Government Job, Army MES Recruitment 2023 Notification: Apply Online For 41,822 Posts.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia