Follow KVARTHA on Google news Follow Us!
ad

Chandrayaan-3 | ലാന്‍ഡിംഗിന് മണിക്കൂറുകള്‍ മാത്രം ബാക്കി; വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു

സുരക്ഷിതമായി ഇറങ്ങാന്‍ പറ്റിയ പ്രദേശം കണ്ടെത്താനാണ് കാമറ സഹായിക്കുന്നത് Chandrayaan-3, Fresh Images, Moon, ISRO, Vikram Lander
ചെന്നൈ: (www.kvartha.com) ഓഗസ്റ്റ് 23 ബുധനാഴ്ച ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. വൈകുന്നേരം 6:04 ന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്. രാജ്യം മുഴുവന്‍ വലിയ പ്രതീക്ഷയോടെയാണ് ലാന്‍ഡിംഗിനായി കാത്തിരിക്കുന്നത്. ഈ സുപ്രധാന സംഭവത്തിന്റെ തത്സമയ സംപ്രേക്ഷണം കാണാന്‍ ജനങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. തത്സമയ സംപ്രേക്ഷണം ഓഗസ്റ്റ് 23-ന് ഇന്‍ഡ്യന്‍ സമയം വൈകിട്ട് 05.27ന് ആരംഭിക്കും.

ലാന്‍ഡിംഗിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, ഇതിനിടെ ചന്ദ്രയാന്‍ 3 പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ ഇറങ്ങുന്ന ഭാഗത്തിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 

ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് കാമറയാണ് (എല്‍എച്ഡിഎസി) ചിത്രങ്ങള്‍ പകര്‍ത്തിയത്. വന്‍ ഗര്‍ത്തങ്ങളും പാറക്കഷ്ണങ്ങളും ഇല്ലാത്ത ഭാഗം കണ്ടെത്തി സുരക്ഷിതമായി ഇറങ്ങാന്‍ പറ്റിയ പ്രദേശം കണ്ടെത്താനാണ് കാമറ സഹായിക്കുന്നത്. അഹമ്മദാബാദിലെ സ്പെയ്സ് ആപ്ലികേഷന്‍ സെന്ററിലാണ് കാമറ വികസിപ്പിച്ചത്. 
          
ചന്ദ്രയാന്‍ 3 ദൗത്യം ചന്ദ്രനെ തൊടാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രനിലേക്ക് അടുപ്പിക്കുന്ന രണ്ടാം ഡീബൂസ്റ്റിങ്ങും (വേഗം കുറയ്ക്കല്‍) വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഞായറാഴ്ച (20.08.2023) പുലര്‍ചെ രണ്ടുമണിയോടെയാണ് ഡീബൂസ്റ്റിങ് നടത്തിയത്. അതിനുശേഷം ചന്ദ്രോപരിതലത്തില്‍ നിന്നുള്ള ചന്ദ്രയാന്‍ -3 ന്റെ ദൂരം വെറും 25 കിലോമീറ്ററായി ചുരുങ്ങി. ചന്ദ്രനോട് അടുത്തുള്ള ഭ്രമണപഥത്തിലാണ് മൊഡ്യൂള്‍.

23ന് വൈകിട്ട് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ലാന്‍ഡര്‍ മൊഡ്യൂളിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ബെംഗ്‌ളൂറിലെ ഇസ്ട്രാകിന്റെ ഗ്രൗന്‍ഡ് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.

News, National, National-News, Technology, Technology-News, Chandrayaan-3, Fresh Images, Moon, ISRO, Vikram Lander, Amid Countdown To Touchdown, Chandrayaan-3 Shares Fresh Images Of Moon.



Keywords: News, National, National-News, Technology, Technology-News, Chandrayaan-3, Fresh Images, Moon, ISRO, Vikram Lander, Amid Countdown To Touchdown, Chandrayaan-3 Shares Fresh Images Of Moon.


Post a Comment