Gold | ഓണം സ്വര്‍ണോത്സവവുമായി ജ്വലറികള്‍; കാത്തിരിക്കുന്നത് 10 കോടി രൂപയുടെ സമ്മാനങ്ങള്‍; ഓഗസ്റ്റ് 7ന് തുടക്കമാവും

 


കൊച്ചി: (www.kvartha.com) ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്റെ (AKGSMA) നേതൃത്വത്തില്‍ ഓഗസ്റ്റ് ഏഴ് മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ 'ഓണം സ്വര്‍ണോത്സവം' പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കേരളത്തിലെ എല്ലാ സ്വര്‍ണ വ്യാപാരികളെയും കോര്‍ത്തിണക്കിയാണ് സ്വര്‍ണോത്സവം സംഘടിപ്പിക്കുന്നത്. സംസ്ഥാന കമിറ്റിയുടെ പൂര്‍ണ നിയന്ത്രണത്തിലും, ജില്ലാ കമിറ്റികളുടെ മേല്‍നോട്ടത്തിലും യൂണിറ്റ് കമിറ്റികളുടെ നേതൃത്വത്തിലുമാണ് സ്വര്‍ണോത്സവം പരിപാടി. ഓണക്കാലത്ത് സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
          
Gold | ഓണം സ്വര്‍ണോത്സവവുമായി ജ്വലറികള്‍; കാത്തിരിക്കുന്നത് 10 കോടി രൂപയുടെ സമ്മാനങ്ങള്‍; ഓഗസ്റ്റ് 7ന് തുടക്കമാവും

ഏത് ജ്വലറിയില്‍ നിന്നും സ്വര്‍ണം വാങ്ങിയാലും സമ്മാനം ലഭിക്കും. 10 കോടി രൂപയുടെ സമ്മാനങ്ങളാണ് ഓണക്കാലത്ത് ജ്വലറി ഷോറൂമുകളില്‍ നിന്നും സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സമ്മാനമായി ലഭിക്കുന്നത്. സ്വര്‍ണോത്സവത്തിന്റെ ഭാഗമായി സെമിനാറുകള്‍, സിമ്പോസിയങ്ങള്‍ സംഘടിപ്പിക്കും. കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, സ്‌കൂള്‍, കോളജ് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. സ്വര്‍ണോത്സവത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് ഏഴിന് രാവിലെ 10 മണിക്ക് എല്ലാ ജ്വലറികളിലും നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ബി ഗോവിന്ദന്‍, ജെനറല്‍ സെക്രടറി കെ സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ എന്നിവര്‍ അറിയിച്ചു.

Keywords: AKGSMA, Onam, Gold, Business, Malayalam News, Kerala News, Gold News, AKGSMA will conduct state wide Onam Swarnotsavam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia