രണ്ടും മൂന്നും പേര്‍ ബൈകില്‍ നിന്നും ഇരുന്നും നിന്നും അമിതവേഗതയിയില്‍ റെയ്‌സിങ് നടത്തുകയും കാറിന്റെ വാതിലുകളിലെ ഗ്ലാസ് വിടവുകളില്‍ തല പുറത്തേക്കിട്ടുമാണ് തിരുവോണ നാളില്‍ വിദ്യാർഥികള്‍ അതിസാഹസിക പ്രകടനം നടത്തിയത്. കാറിന്റെ ഡോര്‍ തുറന്നിട്ടു അതില്‍ പിടിച്ചു ശരീരഭാഗം പുറത്തേക്ക് നിര്‍ത്തിയുമാണ് വിദ്യാർഥികള്‍ കാര്‍ റെയ്‌സിങ് നടത്തിയത്. ബൈകില്‍ ഇരുന്നും നിന്നും രണ്ടും മൂന്നുപേര്‍ ഹാന്‍ഡിലില്‍ പിടിക്കാതെയും വളരെ അപകടകരമായ നിലയിലാണ് ഓടിച്ചത്.
നാദാപുരം, പയന്തോങ്ങ്, വട്ടോളി, കുറ്റ്യാടി ഭാഗങ്ങളിലെ വിദ്യാർഥികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി വാഹന റെയ്‌സിങിനായി നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബൈപാസ് റോഡിലെത്തിയത്. മുഴപ്പിലങ്ങാട്-മാഹി ബൈപാസ് റോഡില്‍ വിദ്യാര്‍ത്ഥികള്‍ ഇരുചക്രവാഹനങ്ങളുമായി എത്തി അഭ്യാസപ്രകടനം നടത്തുന്നത് സ്ഥിരം പരിപാടിയാണെന്നും പ്രദേശവാസികള്‍ പറയുന്നു. നേരത്തെ പൊലീസിനോട് ഈക്കാര്യം പരാതിപ്പെട്ടിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ലെന്നാണ് ഇവരുടെ ആക്ഷേപം.
Keywords: News, Malayalam-News, Kannur-News , Mahe, Students, Driving, Kannur, Police, Adventurous performance of students in cars and two-wheelers on road; Police fined