SWISS-TOWER 24/07/2023

First Look | 'ഒരേസമയം പുലിയും പൂമ്പാറ്റയുമായ ഒരാള്‍'; പുലിമട തുറന്ന് ജോജു ജോര്‍ജ്; ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) ഒരേ സമയം പുലിയും പൂമ്പാറ്റയുമായ ഒരാള്‍ എന്ന ആകാംക്ഷയുണര്‍ത്തുന്ന വിശേഷണവുമായി എ കെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ 'പുലിമട'യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രത്തില്‍ ഐശ്വര്യ രാജേഷാണ് നായികയുടെ വേഷത്തിലെത്തുന്നത്. 
Aster mims 04/11/2022

'പെണ്ണിന്റെ സുഗന്ധം' (സെന്റ് ഓഫ് എ വുമണ്‍) എന്നാണ് ജോജു ചിത്രത്തിന്റെ ടാഗ് ലൈന്‍. ജോജുവിന്റെ ഒരു പാന്‍ ഇന്‍ഡ്യന്‍ ചിത്രമായി എത്തുന്ന 'പുലിമട'യില്‍ നായികയായി ലിജോമോളുമുണ്ട്. ഇഷാന്‍ ദേവ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വേണുവാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 

ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ തന്നെ ചിത്രത്തിലൂടെ സംവിധായകന്‍ ശരിക്കും ഒരു 'പുലിമട'യിലൂടെ തന്നെയാവും പ്രേക്ഷകരെ കൊണ്ടുപോവുക. പൊലീസ് കോണ്‍സ്റ്റബിളായ 'വിന്‍സന്റ് സ്‌കറി'യയുടെ (ജോജു ജോര്‍ജ് ) വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് 'പുലിമട'യിലൂടെ പ്രേക്ഷകന് മുന്നിലെത്തുന്നത്. 

ബാലചന്ദ്രമേനോന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായര്‍, കൃഷ്ണ പ്രഭ, പൗളി വിത്സന്‍, ഷിബില തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഐന്‍സ്റ്റീന്‍ മീഡിയ, ലാന്‍ഡ് സിനിമാസ് എന്നീ ബാനറുകളില്‍ ഐന്‍സ്റ്റീന്‍ സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തിന്റെ പ്രധാന ലൊകേഷന്‍ വയനാടായിരുന്നു. ഒരു ഷെഡ്യൂളില്‍ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'പുലിമട'. 

First Look | 'ഒരേസമയം പുലിയും പൂമ്പാറ്റയുമായ ഒരാള്‍'; പുലിമട തുറന്ന് ജോജു ജോര്‍ജ്; ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു



Keywords:  News, Kerala, Kerala-News, Entertainment, Entertainment-News, Actor Joju George's film Pulimada first look out.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia