Action | പീഡനക്കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാതെ വിലസാന്‍ അവസരമൊരുക്കിയെന്ന് ആരോപണം; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

 


-അജോ കുറ്റിക്കന്‍

ഇടുക്കി: (www.kvartha.com) ഹരിയാന സ്വദേശിനിയെ റിസോര്‍ടിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതികളെ അറസ്റ്റ് ചെയ്യാതെ വിലസാന്‍ അവസരമൊരുക്കിയെന്ന ആരോപണത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും പൊലീസുകാര്‍ക്കും എതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി എസ് എച് ഒയ്ക്ക് പി ആര്‍ (Punishment Roll) നോടീസ് നല്‍കിയതായാണ് വിവരം.
             
Action | പീഡനക്കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാതെ വിലസാന്‍ അവസരമൊരുക്കിയെന്ന് ആരോപണം; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ഏതാനും മാസം മുമ്പ് അതിര്‍ത്തിയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് സംഭവം അരങ്ങേറിയത്. ഉന്നത ഉദ്യോഗസ്ഥര്‍ വാദിക്കും പ്രതിക്കും വേണ്ടി ഒരു പോലെ സമ്മര്‍ദം ചെലുത്തിയതോടെയാണ് അറസ്റ്റിന് കാലതാമസമുണ്ടായതെന്നാണ് പറയുന്നത്. മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുന്നതിനെതിരെ സേനയിലും അമര്‍ഷം പുകയുന്നുണ്ടെന്നാണ് വിവരം.

സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ഹരിയാന സ്വദേശിനിയായ യുവതിയെ റിസോര്‍ടിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് ഹൈറേഞ്ച് മേഖലയില്‍ വ്യാപാര സ്ഥാപനം നടത്തുന്ന കോട്ടയം ജില്ലക്കാരനെതിരെയും ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനുമെതിരെയും കേസെടുത്തത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇതിന് പിന്നില്‍ രാഷ്ട്രീയ - ഉദ്യോഗസ്ഥ ഇടപെടലുകള്‍ ഉണ്ടെന്ന് ആരോപണവുമുയര്‍ന്നിരുന്നു. പരാതിക്കാരിയായ ഹരിയാന സ്വദേശിനി മാസങ്ങളോളം വ്യാപാരിക്കും സഹായിക്കുമൊപ്പം റിസോര്‍ടില്‍ താമസിച്ചുവരികയായിരുന്നുവെന്നും ഇടക്കാലത്ത് ഇവരുമായി തെറ്റിപിരിഞ്ഞ യുവതി നാട്ടിലേക്ക് മടങ്ങിയെന്നുമാണ് റിപോര്‍ട്.

പിന്നാലെ മധ്യതിരുവിതാംകൂറിലെ ഒരു പൊലീസ് ഉന്നതന്റെ ബന്ധുവായ യുവതിയുമായി വ്യാപാരി സാമൂഹ്യ മാധ്യമത്തിലൂടെ അടുപ്പത്തിലായതായും ഇരുവരും റിസോര്‍ട് വാടകയ്‌ക്കെടുത്ത് താമസം ആരംഭിച്ചു വന്നിരുന്നതായും റിപോര്‍ടുണ്ട്. വിവരമറിഞ്ഞ ഉന്നതന്‍ യുവതിയെ നാട്ടിലേക്ക് മടക്കി അയക്കണമെന്ന് വ്യാപാരിയോട് പല തവണ ആവശ്യപ്പെട്ടുവെങ്കിലും വഴങ്ങാതെ വന്നതോടെയാണ് പീഡന പരാതിയുണ്ടാകുന്നതെന്നാണ് പൊലീസുകാര്‍ തന്നെ പറയുന്നത്. വ്യാപാരിയെ കുറിച്ച് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് സമാന രീതിയില്‍ ഹരിയാന സ്വദേശിനിയെ താമസിപ്പിച്ചിരുന്നതായി ഉന്നതന്‍ മനസിലാക്കുന്നതെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

ഹരിയാനയിലെത്തി യുവതിയെ തേടി പിടിച്ച് പരാതി കൊടുപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കേസില്‍ പ്രതിയായതോടെ വ്യാപാരിയും പൊലീസിലെ മറ്റു ഉന്നതരുമായി ബന്ധപ്പെടുകയും ഇതോടെ എഫ്‌ഐആര്‍ ഫ്രീസറിലായി എന്നുമാണ് ആക്ഷേപം. മധ്യതിരുവിതാംകൂറിലെ ഉന്നതന്‍ ഇടപെടല്‍ ശക്തമാക്കിയതായും ഇതോടെ വിഷയത്തില്‍ ഡിഐജി ഇടപ്പെട്ടതോടെയാണ് ഡെല്‍ഹിയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തതെന്നുമാണ് ലഭിക്കുന്ന വിവരം.

Keywords: Police, Arrest, Idukki News, Kottayam News, Kerala News, Crime, Assault, Molestation, Accused not arrested; Action may be taken against the police officers.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia