Minister | സര്‍കാര്‍ ജീവനക്കാരുടെ താമസം: ഫ് ളാറ്റ് സമുച്ചയങ്ങള്‍ പരിഗണനയിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

 


കണ്ണൂര്‍: (www.kvartha.com) സര്‍കാര്‍ ജീവനക്കാരുടെ താമസ സൗകര്യങ്ങള്‍ ഫ് ളാറ്റ് സമുച്ചയ രീതിയിലേക്ക് മാറ്റാനുള്ള ആലോചനയിലാണ് സര്‍കാരെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കണ്ണൂര്‍ എന്‍ ജി ഒ ക്വാടേഴ്സ് കോംപൗന്‍ഡില്‍ പുതുതായി നിര്‍മിച്ച ടൈപ് II ക്വാടേഴ്സ് കെട്ടിടത്തിന്റെ ഉദ് ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിംഗിള്‍ ക്വാടേഴ്സില്‍ നിന്നും അപാര്‍ട് മെന്റ് രീതിയിലേക്ക് എന്‍ജിഒ ക്വാടേഴ്സുകള്‍ മാറി. ഇനി ഫ് ളാറ്റ് സമുച്ചയങ്ങളാണ് സൗകര്യപ്രദം. സര്‍കാര്‍ ജീവനക്കാരുടെ താമസ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ് സര്‍കാരിന്റെ ലക്ഷ്യം. തിരുവനന്തപുരത്ത് സ്ത്രീ ജീവനക്കാര്‍ക്കായി സ്റ്റുഡിയോ അപാര്‍ട് മെന്റ് തുടങ്ങാന്‍ തീരുമാനിച്ചുവെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

വയറിംഗിന്റെ പേരില്‍ പുതിയ കെട്ടിടങ്ങള്‍ കുത്തി പൊളിക്കുന്നത് ഒഴിവാക്കാന്‍ സിവില്‍, ഇലക്ട്രികല്‍ ടെന്‍ഡറുകള്‍ ചേര്‍ത്ത് കോമ്പസിറ്റ് ടെന്‍ഡര്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസുകളില്‍ ഓണ്‍ ലൈന്‍ ബുകിംഗ് വഴി ഇതുവരെ ഒന്നര ലക്ഷം പേര്‍ താമസിച്ചു. 8.82 കോടിയാണ് ഇത് വഴിയുള്ള വരുമാനം. ടൂറിസം ശക്തിപെടാന്‍ ഈ നടപടി സഹായകമായി.

Minister | സര്‍കാര്‍ ജീവനക്കാരുടെ താമസം: ഫ് ളാറ്റ് സമുച്ചയങ്ങള്‍ പരിഗണനയിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഇതിന്റെ അടിസ്ഥാനത്തില്‍ പിണറായി പഞ്ചായത്തില്‍ ഒരു പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് പുതുതായി തുടങ്ങും. ഇതിന് അഞ്ചുകോടി 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും പൊതുമരാമത്ത് മന്ത്രി അറിയിച്ചു. മട്ടന്നൂര്‍ റസ്റ്റ് ഹൗസിന്റെ നവീകരണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ മേയര്‍ അഡ്വ.ടി ഒ മോഹനന്‍ വിശിഷ്ടാതിഥിയായി.

ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, കോര്‍പറേഷന്‍ കൗണ്‍സിലര്‍ സുരേഷ് ബാബു എളയാവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Accommodation of government employees: Minister Muhammad Riaz says flat complexes are under consideration, Kannur, News,  Flat, Minister Muhammad Riaz, Inauguration, Accommodation Of Government Employees, Online, Booking, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia