Woman Died | 9 നില കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നത് 3 ദിവസം; തപാല്‍ ജീവനക്കാരിയായ യുവതിയ്ക്ക് ദാരുണാന്ത്യം
Aug 1, 2023, 18:11 IST
ADVERTISEMENT
താഷ്‌കെന്റ്: (www.kvartha.com) ഉസ്‌ബെകിസ്താനില്‍ മൂന്നുദിവസം ബഹുനില കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന തപാല്‍ ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം. ഓള്‍ഗ ലിയോന്‍ടൈവേ എന്ന 32 കാരിയാണ് മരിച്ചത്. ഒന്‍പത് നില കെട്ടിടത്തിലെ ലിഫ്റ്റിലാണ് യുവതി കുടുങ്ങിയത്. രക്ഷിക്കണമെന്ന് നിലവിളിച്ചെങ്കിലും ആരും ഓള്‍ഗയുടെ ശബ്ദം കേട്ടില്ലെന്നാണ് വിവരം.

ഇക്കഴിഞ്ഞ ജൂലൈ 24 ന് ജോലിക്ക് പോയ ഓള്‍ഗയെ കാണാനില്ലെന്ന് അറിയിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും മൂന്നുദിവസത്തിനുശേഷമാണ് ഓള്‍ഗയുടെ മൃതദേഹം കണ്ടെത്താനായത്.
ലിഫ്റ്റ് നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് ഫ്‌ലാറ്റില്‍ താമസിക്കുന്നവര്‍ അറിയിച്ചു. സംഭവം നടന്നപ്പോള്‍ വൈദ്യുതി മുടക്കമുണ്ടായില്ലെന്നും ചൈനയില്‍ നിര്‍മിച്ച ലിഫ്റ്റിന് റജിസ്‌ട്രേഷന്‍ ഇല്ലായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
കഴിഞ്ഞ ആഴ്ച ഇറ്റലിയിലെ പാലെര്‍മോയിലും സമാന സംഭവം ഉണ്ടായിരുന്നു. വൈദ്യുതി മുടങ്ങിയതോടെ 61 കാരിയായ ഫ്രാന്‍സിസ്‌ക മര്‍ഷിയോണ്‍ ലിഫ്റ്റില്‍ കുടുങ്ങി ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു.
Keywords: News, World, World-News, Accident-News, Tashkent, Uzbekistan, Woman, Died, Trapped, Elevator, 32-Year-Old Woman Dies After Being Trapped In Elevator For 3 Days.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.