Follow KVARTHA on Google news Follow Us!
ad

Fire | മുംബൈയില്‍ ഹോടെലിലെ രണ്ടാം നിലയില്‍ വന്‍ തീപ്പിടിത്തം; 3 പേര്‍ മരിച്ചു, 5 പേര്‍ക്ക് പരുക്ക്

കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു Mumbai News, Prabhat Colony news, Fire, Santacruz East, Death, Injury
മുംബൈ: (www.kvartha.com) സാന്താക്രൂസ് ഈസ്റ്റിലെ ഹോടെല്‍ ഗാലക്‌സിയിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച (27.08.2023) ഉച്ചയ്ക്ക് ഒരുമണിയോടെ പ്രഭാത് കോളനിയിലെ  ഹോടെലിന്റെ രണ്ടാംനിലയിലാണ് വന്‍ അഗ്നിബാധയുണ്ടായത്.

എട്ടുപേരെ ഹോടെലില്‍നിന്ന് രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു. തീ നിയന്ത്രണ വിധേയമാണെന്നും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. നാല് ഫയര്‍ എന്‍ജിനുകളും നിരവധി വാടെര്‍ ടാങ്കുകളും സ്ഥലത്തുണ്ട്.

അതേസമയം, തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം ഉണ്ടായതായാണ് വിവരം. ഇലക്ട്രിക് വയറിംഗ്, പവര്‍ ഇന്‍സ്റ്റാളേഷനുകള്‍, എയര്‍ കണ്ടീഷനിംഗ്, കര്‍ടനുകള്‍, മെത്തകള്‍, മരത്തിന്റെ ഫര്‍ണിചറുകള്‍ എന്നിവ കത്തിനശിച്ചതായി അഗ്നിരക്ഷാസേന അറിയിച്ചു.

News, National, National-News, Accident-News, News-Malayalam, Mumbai News, Prabhat Colony news, Fire, Santacruz East, Death, Injury, 3 people dead, 5 injured after fire breaks out at hotel in Mumbai's Santacruz.



Keywords: News, National, National-News, Accident-News, News-Malayalam, Mumbai News, Prabhat Colony news, Fire, Santacruz East, Death, Injury, 3 people dead, 5 injured after fire breaks out at hotel in Mumbai's Santacruz.

Post a Comment