Follow KVARTHA on Google news Follow Us!
ad

Teachers Suspended | ക്ലാസ് മുറിയില്‍ ദലിത് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; 2 അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു

ജാതീയാധിക്ഷേപത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്ന് ആരോപണം Rajasthan News, Jaipur News, Kotputli News, Teachers, Suspended, Dalit Boy, Death, Classro
ജയ്പുര്‍: (www.kvartha.com) രാജസ്താനില്‍ കോത്പുത്ലിയിലെ സര്‍കാര്‍ സ്‌കൂളില്‍ ദലിത് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചിരുന്ന 15 വയസുള്ള ആണ്‍കുട്ടിയെയാണ് ക്ലാസ് മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. 

ജാതീയ അധിക്ഷേപത്തെ തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് ആരോപണം. രണ്ട് അധ്യാപകര്‍ തന്നെ നിരന്തരം അപമാനിക്കുന്നതായും പ്രിന്‍സിപലോ വൈസ് പ്രിന്‍സിപലോ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറാകുന്നില്ലെന്നും ആത്മഹത്യ ചെയ്ത ആണ്‍കുട്ടി പിതാവിനോട് പറഞ്ഞിരുന്നുവെന്നാണ് വിവരം. 

കുട്ടിയുടെ മരണത്തിന് പിന്നാലെ സ്‌കൂളിനെതിരെ നടപടി ആവശ്യപ്പെട്ട് വിവിധകോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് പട്ടികജാതി - പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം പൊലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തതോടെ കുട്ടിയുടെ ബന്ധുക്കളും അയല്‍വാസികളും പ്രതിഷേധത്തില്‍നിന്ന് പിന്മാറി. ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാമെന്നും അധികാരികള്‍ ഉറപ്പുനല്‍കിയെന്നാണ് റിപോര്‍ട്.

News, National, National-News, Regional-News, Rajasthan News, Jaipur News, Kotputli News, Teachers, Suspended, Dalit Boy, Death, Classroom, 2 Rajasthan Teachers Suspended After Dalit Boy dies In Classroom.


Keywords: News, National, National-News, Regional-News, Rajasthan News, Jaipur News, Kotputli News, Teachers, Suspended, Dalit Boy, Death, Classroom, 2 Rajasthan Teachers Suspended After Dalit Boy dies In Classroom.

Post a Comment