Lock Screen | വീഡിയോ തടസം നേരിടാതിരിക്കാന്‍ സ്‌ക്രീന്‍ ലോക് പരീക്ഷണവുമായി യൂട്യൂബ്
Jul 7, 2023, 18:20 IST
ന്യൂഡെല്‍ഹി: (www.kvartha.com) പുതിയ ഫീചറുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍. ഇതിന്റെ ഭാഗമായി യൂട്യൂബില്‍ സ്‌ക്രീന്‍ ലോക് ഓപ്ഷന്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. ഐഒഎസിലും ആന്‍ഡ്രോയിഡിലും ഈ ഫീചര്‍ ലഭ്യമാകും.
ഇപ്പോള്‍ ടെസ്റ്റിങ്ങിലുള്ള ഈ ഫീചര്‍ പ്രീമിയം മെമ്പേഴ്സിന് ലഭിക്കും. ഫുള്‍ സ്‌ക്രീന്‍ മോഡില്‍ വീഡിയോ കാണുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീചര്‍ ഉപയോഗിക്കാന്‍ കഴിയും. വീഡിയോ കാണുമ്പോള്‍ കൈതട്ടി വീഡിയോ മാറുകയോ, നിശ്ചലമാവുകയോ ചെയ്യുന്നത് ഒഴിവാക്കാനാണ് സ്‌ക്രീന്‍ ലോക് സംവിധാനം പരീക്ഷിക്കുന്നത്.
നേരത്തെ ആഡ് ബ്ലോകറുകളെ തടയാന്‍ യൂട്യൂബ് പുതിയ നയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ പരസ്യം തീര്‍ചയായും കണ്ടിരിക്കണമെന്നാണ് ഗൂഗിളിന്റെ നിര്‍ദേശം. ആഡ് ബ്ലോകര്‍ ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍ നിങ്ങള്‍ക്ക് കാണാവുന്ന വീഡിയോകളുടെ എണ്ണത്തിന് പരിധി ഏര്‍പെടുത്താനാണ് ഗൂഗിളിന്റെ തീരുമാനം.
Keywords: News, National, National-News, Technology, Technology-News, YouTube, Testing, New Lock Screen, Feature, Android, iOS, YouTube Is Testing New Lock Screen Feature On Android And iOS.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.