Arrested | കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; യുവാവിനെ വീടു വളഞ്ഞ് പിടികൂടി

 


ADVERTISEMENT

വളപട്ടണം: (www.kvartha.com) വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചാലാടുനിന്നും ബെംഗ്ലൂറില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന വന്‍മയക്കുമരുന്ന് ശേഖരവുമായി യുവാവ് എക്സൈസ് പിടിയില്‍. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദില്‍ശാദിനെയാണ് (21 ) ബുധനാഴ്ച പുലര്‍ചെ രണ്ടരയോടെ ചാലാട്ടെ വീടുവളഞ്ഞു പിടികൂടിയത്. ഇയാളില്‍ നിന്നും 68.9ഗ്രാം മെതാഫിറ്റാമിന്‍ എന്ന മാരകമയക്കുമരുന്ന് പിടികൂടിയതായി എക്‌സൈസ് അറിയിച്ചു.

പിടികൂടിയ മയക്കുമരുന്നിന് 2.75 ലക്ഷം രൂപ വിലവരുമെന്ന് എക്സൈസ് അറിയിച്ചു. സിന്തറ്റിക്ക് മയക്കുമരുന്ന് വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതനുസരിച്ചാണ് എക്‌സൈസ് വീട് റെയ്ഡു ചെയ്തത്. ദില്‍ശാദിനെ കഴിഞ്ഞ കുറച്ചുദിവസമായി എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു.

ബെംഗ്ലൂറില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് ദില്‍ശാദെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Arrested | കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; യുവാവിനെ വീടു വളഞ്ഞ് പിടികൂടി

റെയ്ഡില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റിനര്‍കോടിക് സിഐ ടിപി ജനാര്‍ദനന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ അനില്‍കുമാര്‍, കെസി ഷിനു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശരത്, ഷിബിന്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സീമ എന്നിവര്‍ പങ്കെടുത്തു.

Keywords:  Youth held with synthetic drugs in Kannur,  Kannur,  News, Raid, Excise, Secret Message, Probe, Dilshad, Distribution, Drugs, Kerala. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia