Found Dead | വീട്ടില്‍നിന്നും വിവാഹത്തില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് പോയ യുവാവ് ആശുപത്രി കെട്ടിടത്തിന് സമീപം മരിച്ച നിലയില്‍; മുഖത്തും തലയിലും മുറിവ്
Jul 23, 2023, 18:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) വീട്ടില്‍നിന്നും വിവാഹത്തില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് പോയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ജെനറല്‍ ആശുപത്രിയുടെ പുതിയ കെട്ടിടത്തിനു സമീപമാണ് യുവാവിന്റെ മൃതദേഹം കാണപ്പെട്ടത്. പള്ളാത്തുരുത്തി മുക്കവലയ്ക്കല്‍ പുത്തന്‍വീട്ടില്‍ അജ്മല്‍ ശാജി ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. മുഖത്തും തലയിലും മുറിവുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് ആശുപത്രിയിലെ സെക്യൂരിറ്റി ആണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. രാവിലെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് അജ്മല്‍ ഷാജി വീട്ടില്‍ നിന്നും പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു. സെയില്‍സ് മാനായി ജോലി ചെയ്തുവരികയായിരുന്നു അജ്മല്‍.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് ആശുപത്രിയിലെ സെക്യൂരിറ്റി ആണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. രാവിലെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് അജ്മല്‍ ഷാജി വീട്ടില്‍ നിന്നും പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു. സെയില്‍സ് മാനായി ജോലി ചെയ്തുവരികയായിരുന്നു അജ്മല്‍.
Keywords: Youth Found Dead besides Hospital, Alappuzha, News, Dead Body, Police, Complaint, Probe, Inquest, Family, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.