Follow KVARTHA on Google news Follow Us!
ad

Drowned | മലപ്പുറത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

കൈതവളപ്പില്‍ സൈതലവിയുടെ മകന്‍ സഫീര്‍ ആണ് മരിച്ചത് Drowned, Dead Body, Pond, Dead Body, Safeer, Kerala News
വേങ്ങര: (www.kvartha.com) മലപ്പുറത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. മലപ്പുറം വേങ്ങരയില്‍ കണ്ണമംഗലം പാടത്ത് വരണേങ്ങര കുളത്തില്‍ ശനിയാഴ്ച രാവിലെ 7.30 നോടടുത്താണ് സംഭവം. മേമാട്ടുപാറയിലെ കൈതവളപ്പില്‍ സൈതലവിയുടെ മകന്‍ സഫീര്‍ (21) ആണ് മരിച്ചത്.

Youth Drowned In Pond, Malappuram, News, Drowned, Dead Body, Pond, Obituary, Dead Body, Safeer, Rain, Kerala.

എടക്കാപ്പറമ്പിനടുത്ത് ആളുകള്‍ പതിവായി കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന കുളമാണ് ഇത്. മഴപെയ്ത് കുളം നിറഞ്ഞതോടെ കുട്ടികള്‍ ഉള്‍പെടെ ഇവിടെ കുളിക്കാന്‍ ഇറങ്ങാറുണ്ട്. സഫീറിന്റെ മാതാവ്: ഉമ്മു കുല്‍സു. സഹോദരങ്ങള്‍: ശമീം സബ്രീന, സുഹയ്യ, ശിദിന്‍.

മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിനു ശേഷം എടക്കാപറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Youth Drowned In Pond, Malappuram, News, Drowned, Dead Body, Pond, Obituary, Dead Body, Safeer, Rain, Kerala.

Post a Comment