കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ കാപ ചുമത്തി നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ ജയിലില്‍ അടച്ചു. ചെറുവാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാവിനെയാണ് കാപ ചുമത്തി ജയിലില്‍ അടച്ചത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
നിരവധി ക്രിമിനല്‍ കേസുകളിലും എന്‍ ഡി പി എസ് കേസിലും പ്രതിയായ സൗരവി(23 ) നെയാണ് കണ്ണവം പൊലീസ് കാപ ചുമത്തി അറസ്റ്റുചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ ആര്‍ അജിത് കുമാര്‍ നല്‍കിയ റിപോര്‍ട് പ്രകാരം ജില്ലാകലക്ടര്‍ എസ് ചന്ദ്രശേഖറാണ് സൗരവിനെ കാപചുമത്തി അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടത്.
കണ്ണവം, കതിരൂര്‍ പൊലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതികളായവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
Keywords: Youth Arrested Under KAAPA, Kannur, News, Arrested, KAAPA, Jailed, Police, Saurav, Complaint, Kerala.