HC Verdict | 'മാതാവിനെ പരിപാലിക്കേണ്ടത് മക്കളുടെ കടമ'; പ്രായമായ മാതാപിതാക്കളെ ചെറുപ്പക്കാർ അവഗണിക്കുന്നത് സന്തോഷകരമായ കാര്യമല്ലെന്ന് ഹൈകോടതി; 84 കാരിക്ക് പ്രതിമാസ ജീവനാംശം നൽകുന്നതിൽ ഇളവ് തേടി മക്കൾ സമർപ്പിച്ച ഹർജി തള്ളി; പിഴയും ചുമത്തി

 


ബെംഗ്ളുറു: (www.kvartha.com) പ്രായമായ മാതാപിതാക്കളെ ചെറുപ്പക്കാർ അവഗണിക്കുന്നത് സന്തോഷകരമായ സംഭവമല്ലെന്ന് കർണാടക ഹൈകോടതി. ഇക്കാലത്ത് ഒരു വിഭാഗം യുവാക്കൾ പ്രായമായവരും രോഗികളുമായ മാതാപിതാക്കളെ പരിപാലിക്കുന്നതിൽ പരാജയപ്പെടുന്നു, അവരുടെ എണ്ണം പെരുകുകയാണെന്നും കോടതി പറഞ്ഞു. 84 വയസുള്ള അമ്മയ്ക്ക് പ്രതിമാസ ജീവനാംശം നൽകാനുള്ള ട്രൈബ്യൂണൽ വിധിയെ ചോദ്യം ചെയ്ത് രണ്ട് പേർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് ഈ നിരീക്ഷണങ്ങൾ നടത്തിയത്.

HC Verdict | 'മാതാവിനെ പരിപാലിക്കേണ്ടത് മക്കളുടെ കടമ'; പ്രായമായ മാതാപിതാക്കളെ ചെറുപ്പക്കാർ അവഗണിക്കുന്നത് സന്തോഷകരമായ കാര്യമല്ലെന്ന് ഹൈകോടതി; 84 കാരിക്ക് പ്രതിമാസ ജീവനാംശം നൽകുന്നതിൽ ഇളവ് തേടി മക്കൾ സമർപ്പിച്ച ഹർജി തള്ളി; പിഴയും ചുമത്തി

നിയമവും മതവും ആചാരവും മക്കളെ അവരുടെ മാതാപിതാക്കളെയും പ്രത്യേകിച്ച് പ്രായമായ അമ്മയെയും പരിപാലിക്കാൻ നിർബന്ധിക്കുന്നു. അമ്മയെ പരിപാലിക്കേണ്ടത് മകന്റെ കടമയാണ്. വാർദ്ധക്യത്തിൽ മാതാപിതാക്കളെ അവഗണിക്കുന്നത് ഹീനമായ കുറ്റമാണെന്ന് 'ബ്രഹ്മാണ്ഡപുരാണം' ഉദ്ധരിച്ച് കോടതി പറഞ്ഞു.

സർവശക്തനെ ആരാധിക്കുന്നതിന് മുമ്പ് മാതാപിതാക്കളെയും അതിഥികളെയും ഗുരുക്കന്മാരെയും ബഹുമാനിക്കുകയും സേവിക്കുകയും ചെയ്യണമെന്നതായിരുന്നു സദ്ഗുണമുള്ള ആശയം. ഇത് നൂറ്റാണ്ടുകളായി ഈ നാടിന്റെ പാരമ്പര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനത്തിനും ക്ഷേമത്തിനുമായുള്ള നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രൂപീകരിച്ച ട്രൈബ്യൂണലിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് മൈസൂറു ജില്ലയിലെ സഹോദരങ്ങൾ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് ട്രൈബ്യൂണൽ ഉത്തരവ് ശരിവെക്കുകയും രണ്ട് സഹോദരന്മാരുടെ വാദങ്ങൾ തള്ളുകയും ചെയ്തു. 5000 രൂപ പിഴയും കോടതി വിധിച്ചു.

Kywords: News National, Bengaluru, Karnataka High Court, Maintenance Case, Court Verdict, Karnataka,   Youngsters neglecting aged parents is not a happy development: HC.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia