Woman Urinated | 'ശുചിമുറി ഉപയോഗിക്കാന്‍ അനുവദിച്ചില്ല'; വിമാനത്തിന്റെ തറയില്‍ മൂത്രമൊഴിച്ച് യാത്രക്കാരി, വൈറലായി വീഡിയോ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിങ്ടന്‍: (www.kvartha.com) വിമാനയാത്രയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടിയ യാത്രക്കാരി കാണിച്ച് കൂട്ടിയ രസകരമായ സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ചയാവുന്നു. ജൂലൈ 20ന് അമേരിക ആസ്ഥാനമായുള്ള 'സ്പിരിറ്റ് എയര്‍ലൈന്‍സ്' വിമാനത്തിലാണ് സംഭവം. ശുചിമുറി ഉപയോഗിക്കാന്‍ അനുവദിച്ചില്ലെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ വിമാനത്തിന് നടുവില്‍ തറയില്‍ മൂത്രമൊഴിച്ചുവെന്ന വാര്‍ത്തയാണ് 'വ്യൂ ഫ്രം ദി വിംഗ്' റിപോര്‍ട് ചെയ്യുന്നത്.
Aster mims 04/11/2022

വിമാനം പറന്നുയര്‍ന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ശുചിമുറി ഉപയോഗിക്കാന്‍ അനുവദിച്ചില്ലെന്നാണ് ആഫ്രികന്‍-അമേരികന്‍ യുവതി അവകാശപ്പെടുന്നത്. രണ്ട് മണിക്കൂറിലധികം കാത്തിരുന്നിട്ടും ശുചിമുറി  തുറന്നു നല്‍കിയില്ല. അധികനേരം പിടിച്ചുനില്‍ക്കാന്‍ പറ്റാത്തതിനാലാണ് വിമാനത്തിന്റെ തറയില്‍ തന്നെ മൂത്രമൊഴിച്ചതെന്ന് യുവതി പറഞ്ഞതായി 'വ്യൂ ഫ്രം ദി വിംഗ്' റിപോര്‍ട് ചെയ്തു.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹ്രസ്വ ക്ലിപില്‍, യുവതി വിമാനത്തിന്റെ തറയില്‍ ഇരിക്കുന്നതും ജീവനക്കാരുമായി തര്‍ക്കിക്കുന്നതും കാണാം. അതേസമയം, വിഷയത്തില്‍ സ്പിരിറ്റ് എയര്‍ലൈന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിമാനയാത്രയ്ക്കിടെ യാത്രക്കാരുടെ മോശം പെരുമാറ്റം ഒരു നിത്യസംഭവമായി മാറിയിരിക്കുകയാണ്. ജീവനക്കാര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ മുതല്‍ സഹയാത്രികര്‍ക്ക് നേരെ മൂത്രമൊഴിച്ച സംഭവങ്ങള്‍വരെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.


Woman Urinated | 'ശുചിമുറി ഉപയോഗിക്കാന്‍ അനുവദിച്ചില്ല'; വിമാനത്തിന്റെ തറയില്‍ മൂത്രമൊഴിച്ച് യാത്രക്കാരി, വൈറലായി വീഡിയോ



Keywords:  News, World, World-News, Humor,Humour-News, Woman, Urinated, Plane, Floor, Airline, Washroom, Woman Urinates On Plane's Floor, Claims Airline Didn't Let Her Use Washroom.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script