Found Dead | 44 കാരിയുടെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ കണ്ടെത്തി

 


അടൂര്‍: (www.kvartha.com) 44 കാരിയുടെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ കണ്ടെത്തി. അടൂര്‍ കൊടുമണ്‍ രണ്ടാംകുറ്റി രവിപുരം വീട്ടില്‍ രവീന്ദ്രന്‍ നായരുടെയും സതീദേവിയുടെയും മകള്‍ രശ്മിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഏഴംകുളം ദേവീക്ഷേത്രക്കുളത്തില്‍ ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Found Dead | 44 കാരിയുടെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ കണ്ടെത്തി

രതി, രതീഷ് എന്നിവര്‍ മരിച്ച രശ്മിയുടെ സഹോദരങ്ങളാണ്. അടൂര്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത് പൊലീസിന് കൈമാറിയത്. തുടര്‍ന്ന് മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords:  Woman Found Dead in Temple Pond, Adoor, News, Dead Body, Temple Pond, Reshmi, Mortuary, Police, Fire Force, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia