SWISS-TOWER 24/07/2023

Accidental Death | വടക്കഞ്ചേരിയില്‍ പാടത്ത് കള വലിക്കുന്നതിനിടയില്‍ തെങ്ങ് മറിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന യുവതിക്ക് പരുക്ക്

 


ADVERTISEMENT

വടക്കഞ്ചേരി: (www.kvartha.com) വടക്കഞ്ചേരി പല്ലാറോഡ് പാടത്ത് കള വലിക്കുന്നതിനിടയില്‍ തെങ്ങ് മറിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന യുവതിക്ക് പരുക്ക്. പല്ലാറോഡ് മണി കുമാരന്‍ (കുമാരന്‍ മണി)യുടെ ഭാര്യ തങ്കമണി(55)യാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വെള്ളച്ചിക്കാണ് പരുക്കേറ്റത്. ഇവരെ ഉടന്‍ തന്നെ വടക്കഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Accidental Death | വടക്കഞ്ചേരിയില്‍ പാടത്ത് കള വലിക്കുന്നതിനിടയില്‍ തെങ്ങ് മറിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന യുവതിക്ക് പരുക്ക്

ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. പാടത്ത് കള വലിക്കുന്നതിനിടെ തെങ്ങ് കടപുഴകി ഇലക്ട്രിക് ലൈനിലേക്കുവീണ് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ വൈദ്യുതി നിലച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നാല് പേരാണ് പാടത്ത് കള വലിക്കാനുണ്ടായിരുന്നത്. മൃതദേഹം ആലത്തൂര്‍ താലൂക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords:  Woman dies after coconut tree falls on her, Vadakkencherry, Palakkad, News, Coconut Tree Falls, Woman Died, Hospital, Dead Body, Injury, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia