Cyber Fraud | അശ്ലീല വീഡിയോ കോളില്‍ ജനപ്രതിനിധികളെയും മറ്റു ഉന്നതരെയും കുടുക്കി പണം തട്ടാന്‍ സംഘം; പ്രവര്‍ത്തനം വീണ്ടും സജീവമായി; എംഎല്‍യെ കബളിപ്പിച്ച പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങള്‍

 


ഉത്തമപാളയം (തമിഴ്‌നാട്): (www.kvartha.com) ജനപ്രതിനിധികളെയും മറ്റു ഉന്നതരെയും അശ്ലീല വീഡിയോ കോളില്‍ കുടുക്കി പണം തട്ടുന്ന സംഘത്തിന്റെ പ്രവര്‍ത്തനം വീണ്ടും സജീവമാകുന്നതായി പരാതി. രാജസ്താന്‍, ഹരിയാന, യുപി, മധ്യപ്രദേശ് എന്നിവിടങ്ങള്‍ ആസ്ഥാനമാക്കിയാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്നാണ് വിവരം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ പെരിയകുളം നിയമസഭ മണ്ഡലത്തിലെ എംഎല്‍എയായ എസ് ശരവണകുമാറിന് മോര്‍ഫ് ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയതാണ് ഒടുവിലെ സംഭവം. ഈ കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്.
    
Cyber Fraud | അശ്ലീല വീഡിയോ കോളില്‍ ജനപ്രതിനിധികളെയും മറ്റു ഉന്നതരെയും കുടുക്കി പണം തട്ടാന്‍ സംഘം; പ്രവര്‍ത്തനം വീണ്ടും സജീവമായി; എംഎല്‍യെ കബളിപ്പിച്ച പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഉന്നത ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കി പണം തട്ടാന്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് പറഞ്ഞു. നിരവധിപ്പേര്‍ ഇവരുടെ കെണിയില്‍പ്പെട്ടതായും പൊലീസ് സംശയിക്കുന്നുണ്ട്. തട്ടിപ്പിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 'സാമൂഹിക മാധ്യമങ്ങളില്‍ സ്ത്രീകളുടെ പേരില്‍ വ്യാജ അകൗണ്ടുകള്‍ നിര്‍മിച്ചായിരുന്നു ഇവര്‍ കെണിയൊരുക്കിയിരുന്നത്. ഇതിലൂടെ പണം തട്ടാന്‍ ലക്ഷ്യമിടുന്ന ആളുമായി ഇവര്‍ പരിചയം സ്ഥാപിക്കും. ഇവരുമായി നിരന്തരം ചാറ്റ് ചെയ്ത ശേഷം സംസാരം വീഡിയോ കോളിലേക്ക് വഴി മാറും.

പിന്നാലെ വാട്‌സ് ആപ് നമ്പര്‍ കരസ്ഥമാക്കി കോള്‍ വിളി ആരംഭിക്കും. ഇതെല്ലാം മറ്റൊരു ആപ്ലികേഷന്‍ ഉപയോഗിച്ച് റെകോര്‍ഡ് ചെയ്യും. ഈ വീഡിയോ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത് അയച്ചു കൊടുത്താണ് ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നത്. ആദ്യം ചെറിയ തുക ആവശ്യപ്പെടുന്ന സംഘം ഇത് ലഭിക്കുന്നതോടെ വലിയ തുകയാണ് ചോദിച്ചിരുന്നത്. ഇത്തരത്തില്‍ പണം നഷ്ടമായതുകള്‍ നിരവധി പരാതികളാണ് ഉയര്‍ന്നുവരുന്നത്.

ഈ മാസം മൂന്നിന് രാത്രിയിലായിരുന്നു എംഎല്‍എയ്ക്ക് ഫോണ്‍ കോള്‍ എത്തിയത്. ഫോണ്‍ എടുത്തെങ്കിലും മറുവശത്ത് പ്രതികരണമുണ്ടായിരുന്നില്ല. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ എംഎല്‍എയുടെ വാട്‌സ് ആപ് നമ്പരിലേക്ക് വീഡിയോ സന്ദേശം ലഭിക്കുകയായിരുന്നു. വിവസ്ത്രയായ സ്ത്രീയുമായി എംഎല്‍എ വീഡിയോ കോളില്‍ സംസാരിക്കുന്നതാണ് ദൃശ്യങ്ങളില്‍ കണ്ടത്. പിന്നാലെ ഭീഷണി കോളും എത്തുകയായിരുന്നു.

പണം നല്‍കിയില്ലെങ്കില്‍ മോര്‍ഫ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് സംഘം അറിയിച്ചതോടെ ഭയന്ന എംഎല്‍എ രണ്ട് തവണകളായി പതിനായിരം രൂപ തട്ടിപ്പുകാര്‍ക്ക് നല്‍കി. കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെ എംഎല്‍എ തേനി എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജസ്താനില്‍ നിന്നും പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Keywords: WhatsApp, Video call, Cyber Fraud, Crime, National News, Tamil Nadu News, Crime News, WhatsApp video call scam is threat.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia