Phone Explodes | ഉറങ്ങുന്നതിനിടെ റെഡ്മി മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കല്‍പ്പറ്റ: (www.kvartha.com) ഉറങ്ങുന്നതിനിടെ വിദ്യാര്‍ഥിയുടെ റെഡ്മി മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. വയനാട് ജില്ലയിലെ മടക്കിമലയിലാണ് സംഭവം. ഒഴക്കല്‍ കുന്നില്‍ താമസിക്കുന്ന നെല്ലാംങ്കണ്ടി ശംസുദ്ദീന്‍ ലത്വീഫിയുടെ മകന്‍ സിനാന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. 
Aster mims 04/11/2022

ബുധനാഴ്ചയാണ് അപകടം സംഭവിച്ചത്. രാവിലെ 11 മണിയോടെ ഫോണ്‍ സമീപത്തുവെച്ച് സിനാന്‍ ചെറുതായി ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെ അടുത്ത്‌നിന്ന് പെട്ടെന്നൊരു ശബ്ദം കേട്ടാണ് സിനാന്‍ ഉണര്‍ന്നത്. ഫോണില്‍ നിന്നും ശബ്ദം കേട്ട ഉടനെ മൊബൈല്‍ വലിച്ചു ദൂരത്തേക്ക് എറിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. 

രണ്ടു വര്‍ഷം മുമ്പ് വാങ്ങിയ റെഡ്മി നോട് 7 പ്രോ എന്ന മൊബൈല്‍ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ഞെട്ടലിലാണ് വിദ്യാര്‍ഥി.

അടുത്തിടെ തൃശ്ശൂരിലും കോഴിക്കോടും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റിരുന്നു. തൃശ്ശൂരില്‍ 76 വയസുകാരനായ മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ വസ്ത്രത്തിന്റെ കീശയില്‍ കിടന്ന മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. മരോട്ടിച്ചാലില്‍ ചായ കടയില്‍ ഇരിക്കുമ്പോഴാണ് കീശയിലുണ്ടായിരന്ന ഐ ടെല്ലിന്റെ ഫോണ്‍ പൊട്ടിത്തെറിച്ചത്. 

കോഴിക്കോട് റെയില്‍വേ കരാര്‍ ജീവനക്കാരനായ ഫാരിസ് എന്ന യുവാവിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. കീശയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തീ പടരുകയും പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.

Phone Explodes | ഉറങ്ങുന്നതിനിടെ റെഡ്മി മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



Keywords:  News, Kerala, Kerala-News, Local-News, Regional-News, Wayanad, Student, Mobile Phone, Explodes, Wayanad: Student's mobile phone explodes.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script