Rescued | ഇടിഞ്ഞ് താഴ്ന്ന കിണറിലേക്ക് വീണ വിദ്യാര്‍ഥിനിക്ക് രക്ഷകനായി അയല്‍വാസി; അപകടം പിതാവ് നോക്കി നില്‍ക്കെ
Jul 6, 2023, 20:14 IST
കല്‍പ്പറ്റ: (www.kvartha.com) വയനാട്ടില്‍ ഇടിഞ്ഞ് താഴ്ന്ന കിണറിലേക്ക് വീണ വിദ്യാര്‍ഥിനിക്ക് രക്ഷകനായി അയല്‍വാസി. കമ്പളക്കാട് അരിവാരം 11-ം വാര്‍ഡിലാണ് അപ്രതീക്ഷി സംഭവം നടന്നത്. പഞ്ചായത് കിണറിന്റെ അരികുവശം ഇടിഞ്ഞുതാഴ്ന്നുണ്ടായ കുഴിയിലേക്കാണ് വിദ്യാര്‍ഥിനി വീണത്.
സമീപത്ത് താമസിക്കുന്ന സജീവന്റെ മകള്‍ അനന്യയാണ് അപകടത്തില്‍പെട്ടത്. പെട്ടന്നുണ്ടായ അപകടത്തില്‍ എല്ലാവരും പരിഭ്രാന്തിയിലായപ്പോഴാണ് അയല്‍വാസിയായ ബശീര്‍ രക്ഷകനായെത്തിയത്.
സജീവനും കുടുംബവും ചേര്‍ന്ന് കിണറിലെ കേടായ മോടോര്‍ നന്നാക്കുന്നതിനിടയിലാണ് സംഭവിച്ചത്. ഈ സമയം മകള്‍ അനന്യയും അടുത്തുണ്ടായിരുന്നു. ഈ സമയത്ത് അപ്രതീക്ഷിതമായി ഇവര്‍ നിന്നിരുന്ന ഒരുഭാഗം ഇടിഞ്ഞ് താണതോടെ അനന്യ ആ കുഴിയിലേക്ക് വീണു.
അഗ്നിരക്ഷാസേനയെ വിവരമറിയിച്ചിരുന്നെങ്കിലും അതിനായി കാത്ത് നില്‍ക്കാതെ പെട്ടന്നുതന്നെ ഒരു കോണി സംഘടിപ്പിച്ച് കുഴിയിലേക്ക് കോണി കെട്ടിയിറക്കിയ ശേഷം ബശീര്‍ ഇറങ്ങി അനന്യയെ പരുക്ക് കൂടാതെ ജീവന്‍ രക്ഷിക്കുകയായിരുന്നു.
സമയോചിതമായ ഇടപെടലിലൂടെ മനഃസാന്നിധ്യം കൈവിടാതെ അയല്‍വാസിയുടെ മകളെ രക്ഷിച്ച ബശീറിനെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും നാട്ടുകാരും അഭിനന്ദിച്ചു.
Keywords: News, Kerala, Kerala-News, Local-News, Regional-News, Wayanad, Neighbor, Rescued, Girl, Panchayath, Well, Wayanad: Neighbor rescued girl who fell into panchayath well
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.