Follow KVARTHA on Google news Follow Us!
ad

Stray Dogs | യുവതിക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം; സിസിടിവി ദൃശ്യം പുറത്തുവന്നു

കയ്യിലെ ബാഗുവീശിയത് കാരണമാണ് രക്ഷപ്പെട്ടത് Kannur, Thalassery, Video, Stray Dogs, Obituary, മലയാളം വാര്‍ത്തകള്‍
തലശേരി: (www.kvartha.com) പന്ന്യന്നൂര്‍ പഞ്ചായതിലെ ചേതാവൂര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിനു സമീപത്തെ റോഡില്‍ നിന്നും തെരുവുനായ്ക്കള്‍ യുവതിയെ അക്രമിക്കാന്‍ ശ്രമിക്കുന്ന ദൃശ്യം തിങ്കളാഴ്ച രാവിലെ പൊലീസ് പുറത്തുവിട്ടു, തൊട്ടടുത്ത റോഡരികിലെ വീട്ടിലെ സിസിടിവി ദൃശ്യമാണ് പുറത്തു വന്നത്.
     
Kannur, Thalassery, Video, Stray Dogs, Obituary, Kerala News, Kannur News, Stray Dogs Attack, Video Of Stray Dogs Attacking Woman.

താഴെ ചമ്പാടിലെ നിഖില്‍ ഭവനിലെ ശ്രുതിയെന്ന യുവതിയെയാണ് റോഡിലൂടെ നടന്നു പോകുമ്പോള്‍ തെരുവുനായ്ക്കള്‍ കടിച്ചുകീറാന്‍ ശ്രമിച്ചത്. കയ്യിലെ ബാഗുവീശിയത് കാരണമാണ് ശ്രുതി രക്ഷപ്പെട്ടത്. ബഹളം കേട്ടു ഓടിയെത്തിയ പ്രദേശവാസികളാണ് യുവതിയെ പിന്തുടര്‍ന്ന് കടിക്കാന്‍ ശ്രമിച്ച തെരുവുനായ്ക്കളെ വിരട്ടി ഓടിച്ചത്.


സംസ്ഥാനത്തെങ്ങും തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നതിനിടെയാണ് ഭീകരത വ്യക്തമാക്കുന്ന ഒരു സംഭവം കൂടി പുറത്തുവന്നത്. കഴിഞ്ഞ മാസം മുഴപ്പിലങ്ങാട് 11 വയസുകാരനായ നിഹാലിനെ തെരുവുനായ്ക്കൂട്ടം കടിച്ചുകീറി കൊന്നത് കേരളത്തെ ഞെട്ടിച്ചിരുന്നു. പൊതുജനങ്ങള്‍ പുറത്തിറങ്ങാന്‍ തന്നെ ഭയക്കുന്ന സ്ഥിതിയായിട്ടുപോലും തെരുവുനായ ശല്യത്തിനെതിരെ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പൊതുജനങ്ങള്‍ പറയുന്നു.

Keywords: Kannur, Thalassery, Video, Stray Dogs, Obituary, Kerala News, Kannur News, Stray Dogs Attack, Video Of Stray Dogs Attacking Woman.
< !- START disable copy paste -->

Post a Comment