ഒക്യുപെന്‍സി
ഒരു പ്രത്യേക റൂട്ടില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം, ഇടവിട്ടുള്ള സ്റ്റേഷനുകളില്‍ ഇറങ്ങുന്നതും കയറുന്നതും ഉള്‍പ്പെടെ മൊത്തം യാത്രക്കാരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഒക്യുപെന്‍സി കണക്കാക്കുന്നത്. ഒരാള്‍ ട്രെയിനില്‍ പോയിന്റ് എ മുതല്‍ പോയിന്റ് ബി വരെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍, അത് ഒരു ബുക്കിംഗായി കണക്കാക്കും. പോയിന്റ് ബിയില്‍ നിന്ന്, മറ്റൊരു യാത്രക്കാരന്‍ അതേ സീറ്റ് ബുക്കുചെയ്യുന്നു, അതിനാല്‍ ഒരേ സീറ്റിന് രണ്ട് ബുക്കിംഗ് ആയി പരിഗണിക്കും.
2019 ഫെബ്രുവരിയിലാണ് രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ന്യൂഡെല്‍ഹിയ്ക്കും ഉത്തര്‍പ്രദേശിലെ വാരണാസിയ്ക്കും ഇടയിലാണ് വന്ദേഭാരത് എക്സ്പ്രക്സ് ആദ്യമായി ഓടിത്തുടങ്ങിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് പ്രധാനമന്ത്രി കേരളത്തിലെ വന്ദേഭാരത് ഉദ്ഘാടനം ചെയ്തത്. ഒടുവില്‍ ജൂണ്‍ 27 ന് ഭോപ്പാലിലെ റാണി കമലപതി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്‍ഡോറിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനും ഫ്‌ലാഗ് ഓഫ് ചെയ്തു.
ഒക്യുപന്‍സി ശതമാനം അടിസ്ഥാനമാക്കി വന്ദേ ഭാരത് ട്രെയിനുകളുടെ പ്രകടനം
കാസര്‍കോട്-തിരുവനന്തപുരം 183 ശതമാനം
തിരുവനന്തപുരം-കാസര്‍കോട് 176
ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ 134
മുംബൈ സെന്‍ട്രല്‍-ഗാന്ധിനഗര്‍ 129
വാരണാസി-ന്യൂഡെല്‍ഹി 128
റാഞ്ചി-പട്ന 127
പട്ന-റാഞ്ചി 125
ന്യൂഡെല്‍ഹി-വാരാണസി 124
മുംബൈ-ഷോലാപൂര്‍ 111
ഹൗറ-ജല്‍പായ്ഗുരി 108
ഡെറാഡൂണ്‍-ഡെല്‍ഹി 105
ഷോലാപൂര്‍-മുംബൈ 104
ജല്‍പായ്ഗുരി-ഹൗറ 103
ഡെല്‍ഹി കന്റോണ്‍മെന്റ്-അജ്മീര്‍ 83
അജ്മീര്‍-ഡെല്‍ഹി കന്റോണ്‍മെന്റ് 60
വന്ദേ ഭാരതിന്റെ 46 ട്രെയിന്‍ സര്‍വീസുകള്‍ 24 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അടക്കം രാജ്യത്തെ എല്ലാ റെയില്‍വേ വൈദ്യുതീകരിച്ച സംസ്ഥാനങ്ങളിലും ഇപ്പോള്‍ എത്തിയിട്ടുണ്ട്. അനുവദനീയമായ പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെയാണ്. 52 സെക്കന്‍ഡില്‍ 100 കി.മി വേഗം കൈവരിക്കാന്‍ വന്ദേ ഭാരത് എക്സ്പ്രസിന് സാധിക്കുമെന്നാണ് ഈ ട്രെയിനിന്റെ ഏറ്റവും വലിയ പ്രത്യേകത.
Keywords: Vande Bharat Express, Train, Railway, National News, Malayalam News, Vande Bharat Express: Which is the best performing train? Check full list.
< !- START disable copy paste -->