V Muraleedharan | ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അധ്യക്ഷന്‍മാരെ മാറ്റി പരീക്ഷിക്കാനൊരുങ്ങി ബിജെപി; കേരളത്തില്‍ സുരേന്ദ്രന് പകരം വി മുരളീധരന്‍ സ്ഥാനം ഏറ്റെടുക്കും? കേന്ദ്ര മന്ത്രിസഭയില്‍ നടന്‍ സുരേഷ് ഗോപിയെ പരിഗണിച്ചേക്കും

 


തിരുവനന്തപുരം: (www.kvartha.com) ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അധ്യക്ഷന്‍മാരെ മാറ്റി പരീക്ഷിക്കാനൊരുങ്ങി ബിജെപി. നാല് സംസ്ഥാനങ്ങളില്‍ ബിജെപി അധ്യക്ഷന്‍മാരെ മാറ്റിയിരുന്നു. കേരളത്തിലും മാറ്റം ആവശ്യമാണെന്ന തരത്തില്‍ പാര്‍ടിയില്‍ ചര്‍ചകള്‍ നടക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ കേരളത്തില്‍ കെ സുരേന്ദ്രനു പകരം വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ ബിജെപി അധ്യക്ഷനാക്കിയേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്.

വി മുരളീധരന്‍ സംസ്ഥാന അധ്യക്ഷനായാല്‍ നടന്‍ സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലെത്തുമെന്ന പ്രചാരണവുമുണ്ട്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് കാബിനറ്റ് സ്ഥാനം ലഭിച്ചേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി തുടരുമെന്നാണ് നേരത്തെ കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നത്.

എന്നാല്‍, കേരളം ഉള്‍പെടെയുള്ള സംസ്ഥാനങ്ങളില്‍ പുതിയ നേതൃത്വം ഉണ്ടാകുമെന്നാണ് ജെപി നഡ്ഡ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി തെലങ്കാന, ആന്ധ്രപ്രദേശ്, പഞ്ചാബ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ പ്രസിഡന്റുമാരെയാണ് മാറ്റിയത്. ഇതിനു പുറമേയാണ് കേരളം, മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലും നേതൃമാറ്റത്തിന് പാര്‍ടി ഒരുങ്ങുന്നത്.

V Muraleedharan | ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അധ്യക്ഷന്‍മാരെ മാറ്റി പരീക്ഷിക്കാനൊരുങ്ങി ബിജെപി; കേരളത്തില്‍ സുരേന്ദ്രന് പകരം വി മുരളീധരന്‍ സ്ഥാനം ഏറ്റെടുക്കും? കേന്ദ്ര മന്ത്രിസഭയില്‍ നടന്‍ സുരേഷ് ഗോപിയെ പരിഗണിച്ചേക്കും

മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന വി മുരളീധരന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് പാര്‍ടി നേതൃത്വം. പാര്‍ടിയുടെ ജനകീയ മുഖങ്ങളിലൊന്നാണ് മുരളീധരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ച വയ്ക്കണമെങ്കില്‍ മുരളീധരന്‍ അടക്കമുള്ള പ്രധാന നേതാക്കള്‍ സംസ്ഥാനത്ത് സജീവമാകണമെന്ന അഭിപ്രായവും നേതൃത്വത്തിനുണ്ട്.

Keywords:  V Muraleedharan All Set To Take Charge Of BJP In Kerala, Reports, Thiruvananthapuram, News,  V Muraleedharan, BJP Leader, Lok sabha Election, Actor Suresh Gopi, Politics, K Surendran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia