UT Khader | രാജ്യപുരോഗതിക്ക് കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ന്നുവരണമെന്ന് കര്‍ണാടക നിയമസഭാ സ്പീകര്‍ യു ടി ഖാദര്‍

 


എട്ടിക്കുളം: (www.kvartha.com) രാജ്യപുരോഗതിക്കും സമൂഹ നന്മക്കും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരണമെന്ന് കര്‍ണാടക നിയമസഭാ സ്പീകര്‍ യു ടി ഖാദര്‍ അഭിപ്രായപ്പെട്ടു. എട്ടിക്കുളത്ത് താജുല്‍ ഉലമാ ഉറൂസ് പ്രഖ്യാപന കണ്‍വെന്‍ഷനില്‍ മുഖ്യാതിഥിയായി സംസാരിക്കുകയാരുന്നു അദ്ദേഹം. താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ പേര് സൂചിപ്പിക്കുന്നതുപോലെ പണ്ഡിതരുടെ കിരീടമായിരുന്നു. ആറ് പതിറ്റാണ്ട് കാലത്തെ താജുല്‍ ഉലമയുടെ നായകത്വം കേരളത്തിലും കര്‍ണാടകയിലും നിരവധി വിജ്ഞാന ഗോപുരങ്ങള്‍ വളര്‍ന്നുവരാന്‍ കാരണമായി.
                    
UT Khader | രാജ്യപുരോഗതിക്ക് കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ന്നുവരണമെന്ന് കര്‍ണാടക നിയമസഭാ സ്പീകര്‍ യു ടി ഖാദര്‍

മരണശേഷം ആ പ്രകാശം വിവിധ ദിക്കുകളില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. എട്ടിക്കുളത്ത് താജുല്‍ ഉലമ മഖാമിനോടനുബന്ധിച്ച് വളര്‍ന്നുവരുന്ന വിജ്ഞാന സ്ഥാപനങ്ങള്‍ വലിയ പ്രതീക്ഷയാണ്. താജുല്‍ ഉലമയുടെ വിദ്യാഭ്യാസ നവോഥാന പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്യുമെന്നും യു ടി ഖാദര്‍ പറഞ്ഞു.

സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ബുഖാരി മഖ്ബറ സിയാറതിന് നേതൃത്വം നല്‍കി. പട്ടുവം കെ പി അബൂബകര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഖാദിര്‍ മദനി കല്‍ത്തറ (എറണാകുളം) പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് അശ്‌റഫ് തങ്ങള്‍ ആദൂര്‍ പ്രാരംഭ പ്രാര്‍ഥന നടത്തി. പരിപാടിയില്‍ കര്‍ണാടക നിയമസഭാ സ്പീകര്‍ യു ടി ഖാദറിനെ അനുമോദിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

സയ്യിദ് ജുനൈദ് അല്‍ബുഖാരി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സയ്യിദ് മശ്ഹൂദ് അല്‍ബുഖാരി, അബ്ദുര്‍ റഹ്മാന്‍ മുസ്്‌ലിയാര്‍ പരിയാരം, ബാദ്ശാ സഖാഫി ആലപ്പുഴ, എം കെ ദാരിമി, മൂസല്‍ മദനി തലക്കി, ഹനീഫ് ഹാജി ഉള്ളാള്‍, യൂസുഫ് ഹാജി പെരുമ്പ, മുസ്ത്വഫ ഹാജി ഭാരത്, അലിക്കുഞ്ഞി ദാരിമി, എന്‍ കെ ഹാമിദ് മാസ്റ്റര്‍, അബ്ദുര്‍ റശീദ് സഖാഫി മരുവമ്പായി, അബ്ദുര്‍റഹ്മാന്‍ സുള്ള്യ, ഹനീഫ് പാനൂര്‍, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, അബ്ദുര്‍ റശീദ് ദാരിമി, അബ്ദുര്‍ റഹ്മാന്‍ കല്ലായി, ബി എ അലി മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുസ്സമദ് അമാനി പട്ടുവം, കെ പി അനസ് അമാനി ബുര്‍ദ അവതരിപ്പിച്ചു. സിറാജ് ഇരിവേദി പദ്ധതി അവതരം നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം ബശീര്‍ മദനി നീലഗിരി നന്ദിയും പറഞ്ഞു.

Keywords: UT Khader, Ettikulam, Kannur News, Malayalam News, Kerala News, Religion News, UT Khader says more educational institutions to grow for country's progress.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia