Zoo | ഇത്രയും നാള്‍ ആണാണെന്ന് കരുതിയിരുന്ന ഗോറില്ല പെണ്ണായി മാറി! 4 വര്‍ഷത്തിന് ശേഷം കുഞ്ഞിന് ജന്മം നല്‍കി, പാലൂട്ടുകയും ചെയ്യുന്നു; മൃഗശാലയില്‍ നടന്ന 'മറിമായം'

 


വാഷിംഗ്ടണ്‍: (www.kvartha.com) അമേരിക്കയിലെ ഒരു മൃഗശാലയില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത്. ഗോറില്ലയുടെ ലിംഗഭേദം അറിഞ്ഞപ്പോള്‍ ഇവിടുത്തെ ജീവനക്കാര്‍ അമ്പരന്നു. അവര്‍ നാല് വര്‍ഷമായി പുരുഷനായി കരുതിയിരുന്ന ഗോറില്ല ഒരു കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. കുഞ്ഞിനെ പാലൂട്ടുന്നതും ഇവരുടെ ശ്രദ്ധയില്‍പെട്ടു. ഒഹായോയിലെ കൊളംബസ് മൃഗശാലയിലെ സംഭവമാണിത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
      
Zoo | ഇത്രയും നാള്‍ ആണാണെന്ന് കരുതിയിരുന്ന ഗോറില്ല പെണ്ണായി മാറി! 4 വര്‍ഷത്തിന് ശേഷം കുഞ്ഞിന് ജന്മം നല്‍കി, പാലൂട്ടുകയും ചെയ്യുന്നു; മൃഗശാലയില്‍ നടന്ന 'മറിമായം'

സുള്ളി എന്നാണ് ഈ ഗോറില്ലയുടെ പേര്. എട്ട് വയസാണ് പ്രായം. 2019 മുതല്‍ അമ്മയോടൊപ്പം ഇവിടെയാണ് താമസം. മൃഗശാലയുടെ ഔദ്യോഗിക ബ്ലോഗ് പറയുന്നതനുസരിച്ച്, ഗോറില്ലകളുടെ ലിംഗഭേദം, ചെറുതായിരിക്കുമ്പോള്‍ പറയാന്‍ ബുദ്ധിമുട്ടായതിനാലാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഏകദേശം എട്ട് വയസ് വരെ, ആണിനും പെണ്ണിനും ഏതാണ്ട് ഒരേ വലിപ്പമായിരിക്കും. പ്രധാന ലൈംഗികാവയവങ്ങള്‍ തിരിച്ചറിയാനാവുമില്ല.

പെണ്‍ ഗോറില്ലകള്‍ക്ക് അഞ്ച് വയസ് മുതല്‍ തന്നെ പ്രത്യുത്പാദനം നടത്താന്‍ കഴിയുമെങ്കിലും, മൃഗശാലാ പരിപാലനക്കാര്‍ യുവ ഗോറില്ലകളുടെ ലിംഗഭേദം തെറ്റിദ്ധരിക്കുന്നത് അസാധാരണമല്ല. ഇവയുടെ നവജാത ശിശുക്കള്‍ മനുഷ്യ ശിശുക്കളേക്കാള്‍ ചെറുതാണ്. ഗോറില്ലകള്‍ക്ക് സ്വാഭാവികമായും വലിയ വയറുകളുമുള്ളതിനാല്‍ ഗര്‍ഭത്തിന്റെ ബാഹ്യ ലക്ഷണങ്ങള്‍ അപൂര്‍വമായി മാത്രമേ പുറത്ത് കാണാനാവൂ എന്നതാണ് അവരുടെ ഗര്‍ഭം കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാക്കുന്നത്.

ഗോറില്ലകള്‍ക്ക് പ്രായമാകുമ്പോള്‍, അവ ലൈംഗികമായി ദ്വിരൂപമായിത്തീരുന്നു, അതായത് ആണും പെണ്ണും വളരെ വ്യത്യസ്തമായി കാണപ്പെടുന്നു. സുള്ളി പോലുള്ള പടിഞ്ഞാറന്‍ താഴ്ന്ന പ്രദേശങ്ങളിലെ ഗോറില്ലകള്‍ വന്യജീവികളില്‍ ഗുരുതരമായി വംശനാശഭീഷണി നേരിടുന്നവയാണ്. സുള്ളിയും അവളുടെ കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കുഞ്ഞിന്റെ പിതാവ് ഏത് പുരുഷനാണെന്ന് നിര്‍ണയിക്കാന്‍ പിന്നീട് ഡിഎന്‍എ പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Keywords: Wild Animal, Animal, US Zoo, Zoo, Gorilla, Bizarre News, World News, American News, Washington, US zoo thought this gorilla was a male until it gave birth to a baby.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia