Teenager Sentenced | 'അധ്യാപികയെ സ്‌കൂളില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് 40 വര്‍ഷം തടവ്'

 


ന്യൂയോര്‍ക്: (www.kvartha.com) ക്ലാസ് അധ്യാപികയെ ശാരീരികമായി പീഡിപ്പിച്ച് ലൈംഗികമായി ഉപദ്രവിക്കുകയും കഴുത്ത് ഞെരിച്ച് പരുക്കേല്‍പിക്കുകയും ചെയ്‌തെന്ന കേസില്‍ കൗമാരക്കാരനായ വിദ്യാര്‍ഥിക്ക് തടവ് ശിക്ഷ. യുഎസിലെ ലാസ് വെഗാസിലെ ജൊനാഥന്‍ എല്യൂടേരിയോ മാര്‍ടിനെസ് ഗാര്‍ഷ്യ എന്ന 17കാരനാണ് കുറ്റക്കാരന്‍. ക്ലാര്‍ക് കൗന്‍ഡി ജില്ലാ കോടതി ജഡ്ജി കാത്ലീന്‍ ഡെലാനിയാണ് ജൊനാഥനെ 16 മുതല്‍ 40 വര്‍ഷം വരെ തടവിന് ശിക്ഷിച്ചത്.

പൊലീസ് പറയുന്നത്: ഗ്രേഡിനെക്കുറിച്ച് ചോദിച്ചതാണ് വിദ്യാര്‍ഥിയെ ആക്രമിക്കാന്‍ പ്രകോപിപ്പിച്ചത്.  എല്‍ഡൊറാഡോ ഹൈസ്‌കൂളിലാണ് സംഭവമുണ്ടായത്. ക്ലാസ് കഴിഞ്ഞ് ഗ്രേഡ് സംബന്ധിച്ച ചര്‍ചയ്ക്കിടെ അധ്യാപികയെ ആക്രമിക്കുകയായിരുന്നു.

2022 ഏപ്രിലിലാണ് സംഭവം. അധ്യാപികയെ ചരട് ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും തല മേശയില്‍ അടിച്ച് ബോധരഹിതയാക്കിയെന്നും വീണ്ടും ഉണര്‍ന്നപ്പോള്‍ അവളുടെ പാന്റും അടിവസ്ത്രവും വലിച്ചെറിയുകയും അവളുടെ മേല്‍ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്‌തെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പുസ്തകം വെച്ചിരുന്ന അലമാരയും അധ്യാപികയുടെ മുകളിലേക്ക് തള്ളിയിട്ടു. ഈ കുറ്റമെല്ലാം വിദ്യാര്‍ഥി സമ്മതിച്ചു. 

ചെയ്ത കുറ്റത്തില്‍ ഖേദിക്കുന്നുവെന്നും എന്നാല്‍ ചെയ്യാത്ത കുറ്റം ആരോപിക്കരുതെന്നും വിദ്യാര്‍ഥി കോടതിയില്‍ പറഞ്ഞു. വിചാരണയ്ക്കിടെ വിദ്യാര്‍ഥി കോടതിയില്‍ മാപ്പ് പറഞ്ഞു. ഭയം, ഭ്രമാത്മകത എന്നിവയ്ക്ക് കാരണമായ ആസ്ത്മ മരുന്നുകളുടെ ഗുരുതരമായ പാര്‍ശ്വഫലങ്ങളാണ് പെരുമാറ്റ വൈകല്യത്തിന് കാരണമെന്ന് അഭിഭാഷകന്‍ വാദിച്ചു. 

കേസില്‍ കൊലപാതകശ്രമം, ലൈംഗികാതിക്രമശ്രമം, മാരകമായ ആയുധം ഉപയോഗിച്ച് ഗുരുതരമായ ദേഹോപദ്രവം തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞു. തുടര്‍ന്നാണ് വിധി പ്രഖ്യാപിച്ചത്. 

Teenager Sentenced | 'അധ്യാപികയെ സ്‌കൂളില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് 40 വര്‍ഷം തടവ്'


Keywords:  News, World, World-News, Crime, Accused, Arrested, Sentensed, Police, Court, Punishment, Crime-News, US: Teen Sentenced To Up To 40 Years In Prison For Assaulting Teacher.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia