Follow KVARTHA on Google news Follow Us!
ad

Missing Teen | 17-ാം വയസില്‍ കാണാതായെന്ന് പരാതി; എന്നാല്‍ യുവാവിനെ 8 വര്‍ഷം മാതാവിന്റെ ലൈംഗിക അടിമയായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'ഭര്‍ത്താവായി അഭിനയിക്കാനും കിടക്ക പങ്കിടാനും നിര്‍ബന്ധിച്ചിരുന്നു' US, Houston, Missing, teenage, Assault, Allegation, Reveal
വാഷിങ്ടന്‍: (www.kvartha.com) 17-ാം വയസില്‍ കാണാതായെന്ന് റിപോര്‍ട് ചെയ്യപ്പെട്ട യുവാവിനെ മാതാവ് 8 വര്‍ഷം ലൈംഗിക അടിമയായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അമേരികയിലെ ടെക്‌സസിലാണ് സംഭവം. 

ഇത്രയും കാലം അമ്മ തന്നെ ലൈംഗിമ അടിമയാക്കി വച്ചിരിക്കുകയായിരുന്നുവെന്ന് ടെക്‌സസ് സ്വദേശിയായ റൂഡി ഫാരിയാസ് എന്ന യുവാവ് ക്വാനല്‍ എന്ന ആക്ടിവിസ്റ്റിനോട് വെളിപ്പെടുത്തിയതായി ഫോക്‌സ് ന്യൂസ് റിപോര്‍ട് ചെയ്യുന്നു. ഒരാഴ്ച മുന്‍പ് ഒരു ക്രിസ്ത്യന്‍ പള്ളിയുടെ സമീപത്തുവച്ചാണ് ഇയാളെ കണ്ടുകിട്ടിയത്.

2015ലാണ് ഫാരിയാസിനെ കാണാനില്ലെന്ന് കാട്ടി അമ്മ പൊലീസില്‍ പരാതിപ്പെടുന്നത്. രണ്ട് വളര്‍ത്തുനായ്ക്കളെയുമായി ഫാരിയാസ് നടക്കാനിറങ്ങിയെന്നും മൂവരെയും കാണാതായെന്നുമായിരുന്നു പരാതി. നായ്ക്കളെ പിന്നീട് കണ്ടെത്തിയെങ്കിലും ഫാരിയാസിനെ കിട്ടിയിരുന്നില്ല.

റൂഡിയുടെ അമ്മ ജാനീ സന്റാന, യുവാവിനെ ലൈംഗിക അടിമയാക്കി വച്ചിരിക്കുകയായിരുന്നുവെന്ന് ആക്ടിവിസ്റ്റ് ക്വാനലിനെ ഉദ്ധരിച്ച് റിപോര്‍ടില്‍ പറയുന്നു. ജാനീ റൂഡിയോട് തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറയുമായിരുന്നു. തന്നോടൊപ്പം കിടക്ക പങ്കിടാന്‍ അവര്‍ യുവാവിനെ നിര്‍ബന്ധിച്ചിരുന്നു. പൊലീസിനോട് പറഞ്ഞാല്‍ റൂഡി കുഴപ്പത്തിലാവുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. അടിമയെപ്പോലെ ജീവിച്ച് മടുത്തപ്പോള്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞതായും റിപോര്‍ടില്‍ പറയുന്നു. മൂവരെയും പൊലീസ് ചോദ്യം ചെയ്‌തെന്നാണ് വിവരം.

അതേസമയം, ആക്ടിവിസ്റ്റിന്റെ വെളിപ്പെടുത്തലുകള്‍ പൂര്‍ണമായി ശരിയല്ലെന്ന് പൊലീസ് അറിയിച്ചതായി ദി ഇന്‍ഡിപെന്‍ഡന്റും ന്യൂയോര്‍ക് ടൈംസും റിപോര്‍ട് ചെയ്യുന്നു.

News, World, World-News, Activist, Fox News, Mother, Son, Complaint, US, Houston, Missing, teenage, Assault, Allegation, Reveal, US man who went 'missing' as teen served as slave for years: Report.


Keywords: News, World, World-News, Activist, Fox News, Mother, Son, Complaint, US, Houston, Missing, teenage, Assault, Allegation, Reveal, US man who went 'missing' as teen served as slave for years: Report.

Post a Comment