Follow KVARTHA on Google news Follow Us!
ad

Ramesh Chennithala | ഏക സിവില്‍ കോഡ് വിഷയത്തില്‍ സി പി എമിന് ഒരു ആത്മാര്‍ഥതയുമില്ല; കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനും വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനും കഴിയുമോ എന്നാലോചിക്കുന്ന പാര്‍ടിയാണെന്നും വിമര്‍ശനം; ഇ എം എസ് എടുത്ത നിലപാടിനെ തള്ളിപ്പറയാന്‍ തയാറുണ്ടോ എന്നും രമേശ് ചെന്നിത്തല

ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഭിന്നതയല്ല പ്രശ്‌നം Uniform Civil Code, Ramesh Chennithala, CPM, EMS, Criticism, Congress, Kerala News
തിരുവനന്തപുരം: (www.kvartha.com) ഏക സിവില്‍ കോഡ് വിഷയത്തില്‍ സി പി എമിന് ഒരു ആത്മാര്‍ഥതയുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനും വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനും കഴിയുമോ എന്നാലോചിക്കുന്ന പാര്‍ടിയാണ് സി പി എം എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഴയ കാലത്ത് ഇ എം എസ് ഇക്കാര്യത്തില്‍ എടുത്ത നിലപാടിനെ തള്ളിപ്പറയാന്‍ സി പി എം തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

അന്ന് സി പി എം എടുത്ത നിലപാടിനെ ഒരിടത്തും ഒരാളും തള്ളിപ്പറഞ്ഞിട്ടില്ല. ഇവിടെ ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ നിലപാട് വളരെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഏക സിവില്‍ കോഡിനെ ആദ്യം മുതലേ എതിര്‍ത്തിട്ടുള്ളതാണ്. 2018 ല്‍ മോദി നിയോഗിച്ച ലോ കമീഷന്‍ തന്നെ ഇത് വേണ്ടായെന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്നും എല്ലാവര്‍ക്കും ഇക്കാര്യം അറിയാവുന്നതാണെന്നും ചെന്നിത്തല വ്യക്തമാക്കി.

ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഒരു ഭിന്നതയല്ല ഇവിടത്തെ പ്രശ്‌നം, ഇതില്‍ പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതും ശരിയല്ല. ഹിന്ദുക്കളില്‍ത്തന്നെ ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്നയാളുകളുണ്ട്. വിവിധ ആചാരങ്ങളും വിശ്വാസങ്ങളും രീതികളും ആദിവാസി സമൂഹം ഉള്‍പെടെയുള്ള വിവിധ സമുദായങ്ങളില്‍ നിലവിലുണ്ട്. അപ്പോള്‍ ഇതിനകത്ത് ഒരു ആത്മാര്‍ഥതയുമില്ലാതെ മുതലെടുപ്പിനു ശ്രമിക്കുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നടത്തിയ സമരം എല്ലാവരും ഓര്‍ക്കുന്നുണ്ടാകും, ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. അന്നെടുത്ത കേസുകള്‍ ഒന്നു പോലും പിന്‍വലിച്ചിട്ടില്ല. നിയമസഭക്ക് അകത്തും പുറത്തും ഈ ആവശ്യം ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി കേസുകള്‍ പിന്‍വലിക്കാന്‍ തയാറായിട്ടില്ല.

ഇപ്പോള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ വര്‍ഗീയ ധ്രുവീകരണത്തിനു മോദി ശ്രമിക്കുമ്പോള്‍ അതേ പാതയില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും നില്‍ക്കുന്നു. ആദ്യം ഇഎംഎസിന്റെ നിലപാട് തള്ളിപ്പറഞ്ഞിട്ടാകാം ഏക സിവില്‍ കോഡില്‍ സി പി എമിന്റെ നിലപാട് പ്രഖ്യാപിക്കല്‍ എന്നും ചെന്നിത്തല പറഞ്ഞു.

അഴിമതിയില്‍ മുങ്ങിയ സര്‍കാരും മുഖം നഷ്ടപ്പെട്ട പാര്‍ടിയും ജനശ്രദ്ധ തിരിക്കാന്‍വേണ്ടി ഗുഢശ്രമങ്ങളാണ് നടക്കുന്നത്. ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും ഏക സിവില്‍ കോഡ് അംഗീകരിക്കില്ല, കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്നും വ്യതിചലിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

എന്നും സി പി എമിന്റെ കണ്ണിലെ കരടായിരുന്നു കെ സുധാകരന്‍ എന്നും ചെന്നിത്തല ആരോപിച്ചു. ഉന്മൂലന രാഷ്ട്രീയത്തിന്റെ വക്താക്കളാണ് ആ പാര്‍ടിക്കാര്‍. ടി പി ചന്ദ്രശേഖരനെ കൊന്നുതള്ളിയില്ലേ, എത്രയോ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കൊന്നുതള്ളിയത്, കെ സുധാകരനു നേരെ വധശ്രമമുണ്ടായിട്ടുണ്ട് എന്നത് സത്യമാണ്, അതിനെയെല്ലാം അതിജീവിച്ച വ്യക്തിയെന്ന നിലയില്‍ അദ്ദേഹം പറയുന്നതില്‍ കഴമ്പുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Uniform Civil Code: Ramesh Chennithala says CPM is not sincere, Thiruvananthapuram, News, Politics, Uniform Civil Code, Ramesh Chennithala, CPM, EMS, Criticism, Congress, Kerala

തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നത് ശരിയല്ലെന്ന് പറഞ്ഞ ചെന്നിത്തല ഹൈബി ഈഡന്റേത് പക്വതയില്ലാത്ത നിലപാടാണെന്നും ഇതു ഗൗരവമായി എടുക്കേണ്ടതില്ലെന്നും വ്യക്തമാക്കി. അതുപോലെ കെഎം ശാജിയെ സി പി എം ഒരുപാട് വേട്ടയാടിയെന്നും ആ വേട്ടയാടല്‍ അവസാനിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. ഹൈകോടതി ശാജിക്കെതിരെയുള്ള കേസുകള്‍ തള്ളിക്കളഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശാജിയെ പരാജയപ്പെടുത്താന്‍ കെട്ടിച്ചമച്ച കേസുകളായിരുന്നു അത്. എന്നാല്‍ കോടതി വെറുതെ വിട്ട കെ എം ശാജിയെ പിണറായി വെറുതെ വിടാന്‍ തയാറല്ല. പൊതുഖജനാവില്‍ നിന്നും പണം ചിലവാക്കി സുപ്രീം കോടതിയില്‍ ശാജിക്കെതിരെ പോകുകയാണ്. സര്‍കാരിന് എന്ത് ജനതാല്‍പര്യമാണ് ഇത്തരം ചെയ്തികള്‍ക്ക് പിന്നിലുള്ളത് എന്നും ചെന്നിത്തല ചോദിച്ചു.

Keywords: Uniform Civil Code: Ramesh Chennithala says CPM is not sincere, Thiruvananthapuram, News, Politics, Uniform Civil Code, Ramesh Chennithala, CPM, EMS, Criticism, Congress, Kerala. 

Post a Comment