Follow KVARTHA on Google news Follow Us!
ad

NET Result | യുജിസി നെറ്റ്: പരീക്ഷയുടെ അന്തിമ ഉത്തരസൂചിക ഉടൻ; ഫലം ജൂലൈ 27നകം പ്രഖ്യാപിക്കുമെന്ന് ചെയർമാൻ

കാത്തിരിക്കുന്നത് ആറ് ലക്ഷത്തിലധികം പേർ UGC, NET, Score Card, Malayalam news, വിദ്യാഭ്യാസ വാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) യുജിസി നെറ്റ് പരീക്ഷയുടെ അന്തിമ ഉത്തരസൂചിക ഉടൻ പ്രഖ്യാപിക്കും. പരീക്ഷാ ഫലം ജൂലൈ 27നകം പ്രഖ്യാപിക്കുമെന്ന് ചെയർമാൻ മമിതാല ജഗദേഷ് കുമാർ ട്വീറ്റ്ലൂടെ അറിയിച്ചു. യുജിസി നെറ്റ് ഫലവും സ്‌കോർ കാർഡും ugcnet(dot)nta(dot)nic(dot)in ൽ പ്രസിദ്ധീകരിക്കും. രാജ്യത്തെ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് എന്നീ തസ്തികകളിലേക്കുള്ള യോഗ്യത നിർണയിക്കുന്നതിനുള്ള പരീക്ഷയാണ് യുജിസി നെറ്റ്.

News, National, New Delhi, Central Govt., UGC, NET, NTA, Exam, Education, Score Card, UGC NET Final Answer Key Soon.

ആറ് ലക്ഷത്തിലധികം ഉദ്യോഗാർഥികൾ പരീക്ഷ എഴുതിയിട്ടുണ്ട്. ഒഎംആർ ഷീറ്റുകളിലെ എല്ലാ സെറ്റ് ചോദ്യ പേപ്പറുകളുടെയും ഉത്തരസൂചിക ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. സ്കോർ കാർഡ് സഹിതം അന്തിമ ഉത്തരസൂചികയാണ് ഇനി പുറത്തിറക്കാനുള്ളത്. യുജിസി നെറ്റിന്റെ മാനദണ്ഡങ്ങൾ പ്രകാരം ഓരോ ശരിയായ ഉത്തരത്തിനും രണ്ടു മാർക്ക് വീതം നൽകും. എന്നാൽ തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്ക് നൽകില്ല.

കേന്ദ്ര ഗവൺമെന്റിന്റെ സംവരണ നയം അനുസരിച്ച് കേന്ദ്ര സർവകലാശാലകളിലും മറ്റു സ്ഥാപനങ്ങളിലും പട്ടികജാതി ഉദ്യോഗാർഥികൾക്ക് 15 ശതമാനം, പട്ടികവർഗക്കാർക്ക് 7.5 ശതമാനം, പിന്നാക്കകാർക്ക് 27% എന്നിങ്ങനെ സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ഒബിസി എൻസിഎൽടി വിഭാഗങ്ങൾക്ക് 10 ശതമാനവും ജനറൽ വിഭാഗത്തിലെ വികലാംഗർക്ക് 0.5% വും ബാക്കിയുഉള്ളവർക്ക് 40% വുമാണ് സീറ്റുകൾ.

യുജിസി രാജ്യത്ത് ഉടനീളം 83 വിഷയങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി 18 ഷിഫ്റ്റുകളിലായി നെറ്റ് പരീക്ഷ നടത്തി. 181 സ്ഥലങ്ങളിൽ നിന്നും 6,39,069 ഉദ്യോഗാർഥികൾ പരീക്ഷയെഴുതി. ഘട്ടം ഒന്ന് ജൂൺ 13 മുതൽ 17 വരെയും ഘട്ടം രണ്ട് ജൂൺ 19 മുതൽ 22 വരെയുമായാണ് നടന്നത്.

അതേസമയം, ഡിസംബറിലേക്കുള്ള നെറ്റ് പരീക്ഷയുടെ നടപടികൾ ഉടനെ ആരംഭിക്കും. അപേക്ഷ ഫോറം ഔദ്യോഗിക വെബ്സൈറ്റ് ആയ ugc(dot)nca(dot)nic(dot)in ൽ ലഭിക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് യുജിസി നെറ്റ് നടത്തുന്നത്. ജെ ആർ എസ് അല്ലെങ്കിൽ അസിസ്റ്റന്റ് പ്രൊഫസർക്കുള്ള യോഗ്യത യുജിസി നെറ്റിന്റെ പേപ്പർ 1 പേപ്പർ 2 പ്രകടനം പോലെയിരിക്കും. യുജിസി എല്ലാവർഷവും രാജ്യത്ത് ഉടനീളം രണ്ട് തവണ നെറ്റ് പരീക്ഷ നടത്താറുണ്ട്.

Keywords: News, National, New Delhi, Central Govt., UGC, NET, NTA, Exam, Education, Score Card, UGC NET Final Answer Key Soon.
< !- START disable copy paste -->

Post a Comment