UGC | 'അനുകൂല വിധി അഖിലേന്‍ഡ്യാ തലത്തില്‍ പ്രത്യാഘാതമുണ്ടാക്കും'; പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ്‌ പ്രൊഫസറായി നിയമിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ യുജിസിയുടെ ഹര്‍ജി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) കേരള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറി കെകെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ്‌ പ്രൊഫസറായി നിയമിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി യുജിസി. പ്രിയാ വര്‍ഗീസിന് അനുകൂലമായുള്ള വിധി അഖിലേന്‍ഡ്യാ തലത്തില്‍ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് യുജിസി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. കേരള ഹൈകോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും യുജിസി ഹര്‍ജിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

പ്രിയയുടെ നിയമനം ശരിവച്ച കേരള ഹൈകോടതി വിധിയാണ് ഇതിലൂടെ യുജിസി ചോദ്യം ചെയ്യുന്നത്. 2018-ലെ യുജിസി ചട്ടം നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം പ്രിയയ്ക്ക് ഇല്ലെന്നാണ് യുജിസിയുടെ പ്രധാനവാദം. ചട്ടപ്രകാരം നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയത്തില്‍, പാഠ്യേതര രംഗത്തെ അവരുടെ ജോലികള്‍ പരിഗണിക്കാനാകില്ലെന്നും യുജിസി വാദിക്കുന്നു.

UGC | 'അനുകൂല വിധി അഖിലേന്‍ഡ്യാ തലത്തില്‍ പ്രത്യാഘാതമുണ്ടാക്കും'; പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ്‌ പ്രൊഫസറായി നിയമിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ യുജിസിയുടെ ഹര്‍ജി

യുജിസി ഹര്‍ജി നല്‍കും മുന്‍പു തന്നെ പ്രിയ വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തന്റെ വാദം കേള്‍ക്കാതെ എതിര്‍ കക്ഷികളുടെ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പടുവിക്കരുതെന്ന് വ്യക്തമാക്കിയാണ് പ്രിയ ഹര്‍ജി നല്‍കിയിരിക്കുന്നത്. അനുകൂല വിധി നേടിയപ്പോള്‍ തന്നെ പ്രിയ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഹൈകോടതി വിധിക്കെതിരെ അപീല്‍ നല്‍കുമെന്ന് കേസിലെ പരാതിക്കാരനായ ഡോ. ജോസഫ് സ്‌കറിയയും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ സമീപിച്ചിട്ടില്ല.

സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ്‌ പ്രൊഫസര്‍ നിയമനത്തിനുള്ള റാങ്ക് പട്ടികയില്‍ പ്രിയയുടെ അധ്യാപനപരിചയം യുജിസി ചട്ടപ്രകാരമല്ലെന്നായിരുന്നു ഹൈകോടതിയുടെ സിംഗിള്‍ ബെഞ്ച് നേരത്തേ വിധിച്ചത്. ഇതാണ് പിന്നീട് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

Keywords:  UGC approach Supreme Court on Priya Varghese appointment row, New Delhi, News, UGC, Appeal, Supreme Court, Education, High Court, Priya Varghese Appointment Row, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script