Follow KVARTHA on Google news Follow Us!
ad

Earthquake | റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി യുഎഇയില്‍ നേരിയ ഭൂചലനം; ആര്‍ക്കും പരുക്കില്ല

നാശനഷ്ടങ്ങള്‍ റിപോര്‍ട് ചെയ്തിട്ടില്ല UAE, Minor Earthquake, Fujairah, National Centre of Meteorology (NCM)
അബൂദബി: (www.kvartha.com) ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎഇ നാഷനല്‍ മെറ്റീരിയോളജി സെന്റര്‍ അറിയിച്ചു.

ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഭൂചലനം അനുഭവപ്പെട്ട വിവരം നാഷനല്‍ മെറ്റീരിയോളജി സെന്റര്‍ അറിയിച്ചത്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റതായോ നാശനഷ്ടങ്ങള്‍ ഉണ്ടായതായോ റിപോര്‍ടുകളില്ല.

യുഎഇ പ്രാദേശിക സമയം രാവിലെ 10.51നാണ് നേരിയ ഭൂചലനമുണ്ടായത്. ഫുജൈറയിലെ ധാദ്നയിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.

News, Gulf, Gulf-News, UAE, Minor Earthquake, Fujairah, National Centre of Meteorology, NCM, UAE: Minor earthquake recorded in Fujairah.



Keywords: News, Gulf, Gulf-News, UAE, Minor Earthquake, Fujairah, National Centre of Meteorology, NCM, UAE: Minor earthquake recorded in Fujairah.


 

Post a Comment