Bacteria | മഴക്കാല രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയോ? അണുബാധ ഒഴിവാക്കാൻ ഇതാ ചില നുറുങ്ങുകൾ

 


ന്യൂഡെൽഹി: (www.kvartha.com) മഴക്കാലം എത്തുമ്പോൾ ആദ്യമൊക്കെ സന്തോഷമാണ്. കൊടുംചൂടിൽ നിന്നും ഒരു വലിയ ആശ്വാസമാണ് മഴക്കാലം. എന്നാൽ അന്തരീക്ഷത്തിലെ ഈർപ്പവും വെള്ളക്കെട്ടുകളും ബാക്റ്റീരിയകളെ വർധിപ്പിക്കുന്നു. കണ്ണുകളുൾപെടെയുള്ള അവയങ്ങളെ ബാധിക്കുന്ന ബാക്റ്റീരിയകൾക്ക് മൺസൂൺ മഴ കാരണമാകുന്നു.

Bacteria | മഴക്കാല രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയോ? അണുബാധ ഒഴിവാക്കാൻ ഇതാ ചില നുറുങ്ങുകൾ

മൺസൂൺ കാലത്ത് കൂടുതലും കാണപ്പെടുന്നതാണ് കണ്ണുകളെ ബാധിക്കുന്ന അണുബാധകൾ. ഇന്ത്യയിൽ മാത്രം പ്രതി വർഷം 20 ദശ ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. ആവശ്യമായ മുൻകരുതൽ എടുക്കുകയും വൈദ്യ സഹായം തേടുകയും ചെയ്‌താൽ നേത്ര രോഗങ്ങളെ നമുക്ക് പൂർണമായും അകറ്റാം.

മഴക്കാലത്ത് അണുബാധ തടയാനുള്ള 5 വഴികൾ:

* സ്വയം വൃത്തിയാവുകയും ഡ്രൈ ആയിരിക്കുകയും ചെയ്യുക:

ദിവസവും കുളിക്കുകയും ഡ്രൈ ആവുകയും ചെയ്യുക. നനഞ്ഞ വസ്ത്രങ്ങളോ ഷൂസുകളോ ധരിക്കാതിരിക്കുക. ഇത് ബാക്റ്റീരിയയെ വർധിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്.

* ശുദ്ധ ജലം കുടിക്കുക:

മഴക്കാലത്ത് കോളറ, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യ രോഗങ്ങൾ സാധാരണമാണ്. ശുദ്ധവും അരിച്ചെടുത്തതുമായ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക. വെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, കുടിക്കുന്നതിന് മുമ്പ് തിളപ്പിക്കുക.

* ആരോഗ്യകരവും വൃത്തിയുള്ളതുമായ ഭക്ഷണം കഴിക്കുക:

മഴക്കാലം ഭക്ഷണ മലിനീകരണം കൂടുതലുള്ള സമയം കൂടിയാണ്. തെരുവ് ഭക്ഷണങ്ങളും വൃത്തിഹീനമായ ഭക്ഷണശാലകളും ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മുമ്പ് അവ നന്നായി കഴുകുന്നത് ഉറപ്പാക്കുക.

* പ്രതിരോധശേഷി വർധിപ്പിക്കുക:

ശക്തമായ പ്രതിരോധശേഷി അണുബാധയെ ചെറുക്കാൻ നിങ്ങളെ സഹായിക്കും. സമീകൃതാഹാരം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മതിയായ ഉറക്കം നിലനിർത്തുക. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് നിങ്ങൾക്ക് വിറ്റാമിൻ സി പോലുള്ള സപ്ലിമെന്റുകളും കഴിക്കാം.

* തിരക്കേറിയ സ്ഥലങ്ങളിൽ പോവുന്നത് ഒഴിവാക്കുക:

മാർക്കറ്റുകൾ, മാളുകൾ, പൊതുഗതാഗതം തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങൾ അണുബാധയുടെ പ്രജനന കേന്ദ്രങ്ങളാണ്. കഴിയുമെങ്കിൽ, മഴക്കാലത്ത് തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക. പോകുകയാണെങ്കിൽ, നിർബന്ധമായും, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക.

* കണ്ണുകളുടെ സംരക്ഷണം:

മഴവെള്ളത്തിൽ നിന്ന് കണ്ണുകൾ സംരക്ഷിക്കുക. മഴയത്ത് കളിക്കാനും നൃത്തം ചെയ്യാനും കുളിക്കാനും നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ പോലും, മഴവെള്ളം നിങ്ങളുടെ കണ്ണുകളിലേക്ക് നേരിട്ട് കയറാൻ അനുവദിക്കരുത്. മഴ വെള്ളം ശുദ്ധമാണെങ്കിലും, അത് വീഴുമ്പോൾ ടൺ കണക്കിന് രോഗാണുക്കളും സൂക്ഷ്മാണുക്കളും അന്തരീക്ഷ മലിനീകരണവും അടങ്ങിയിട്ടുണ്ടാവും, ഇത് കണ്ണുകൾക്ക് ദോഷകരമാണ്.

* ആരുമായും ടവലുകളോ നാപ്കിനുകളോ പങ്കിടരുത്:

നേത്ര അണുബാധകൾ പകർച്ചവ്യാധിയാണ്. അതിനാൽ, വ്യക്തിഗത ശുചിത്വ വസ്തുക്കൾ (കൈ തൂവാലകൾ, ബാത്ത് ടവലുകൾ മുതലായവ) പരസ്പരം കൈമാറരുത്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗാണുക്കളും രോഗങ്ങളും പകരുന്നത് ഈ രോഗത്തിന്റെ വ്യാപനത്തിന് കാരണമാകും.

* ആരോഗ്യകരമായ ഭക്ഷണം കഴിക്കുക:

എണ്ണമയമുള്ള ഭക്ഷങ്ങൾ, സോഡാ പോലുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. പകരം, നിങ്ങൾ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ, പഴങ്ങൾ, സലാഡുകൾ എന്നിവ തിരഞ്ഞെടുക്കണം. മഴക്കാലത്ത് പച്ച ഇലക്കറികൾ, ചോളം, സ്ട്രോബെറി, തൈര്, മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

* കോൺടാക്ട് ലെൻസുകൾ ധരിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക:

മഴക്കാലത്ത് കോൺടാക്റ്റ് ലെൻസുകൾ ധരിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക, കാരണം അവ കണ്ണുകൾക്ക് ചുവപ്പും തടിപ്പും ഉണ്ടാക്കും. ഇത് ഗുരുതരമായ കോർണിയ അണുബാധയ്ക്കും കാഴ്ച നഷ്ടപ്പെടുന്നതിനും ഇടയാക്കും. നിങ്ങളുടെ ഗ്ലാസുകൾ എപ്പോഴും വൃത്തിയുള്ളതും ഉണങ്ങിയതുമായി സൂക്ഷിക്കാൻ ശ്രമിക്കുക.

* സ്വയം മരുന്ന് കഴിക്കരുത്:

നേത്ര സംബന്ധമായ അണുബാധകൾ കുറച്ച് ദിവസത്തേക്ക് മാത്രമുള്ള പ്രശ്‌നമാണെന്നും രണ്ട് ദിവസത്തിനുള്ളിൽ അത് കടന്നുപോകുമെന്നും നാം പലപ്പോഴും കരുതുന്നു. ഈ സമയത്ത്, ഭൂരിഭാഗം ആളുകളും അടുത്തുള്ള മെഡിക്കൽ സ്റ്റോർ സന്ദർശിച്ച് അവരുടെ നേത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഡോക്ടർ നിർദേശിക്കാത്ത തുള്ളി മരുന്നുകളോ മറ്റ് മരുന്നുകളോ എടുക്കുന്നു, ഇത് ശരിയായ രീതിയല്ല. മഴക്കാലത്ത് നേത്ര അണുബാധയുടെ ചെറിയ ലക്ഷണങ്ങൾ പോലും നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ, നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്.

Keywords: News, National, New Delhi, Eye, protection, Bacteria, Infection, Avoid, Tips, Troubled by monsoon diseases? Here are some tips to avoid infection.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia