Follow KVARTHA on Google news Follow Us!
ad

Minnu Mani | ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്‍ഡ്യന്‍ വനിതാ ക്രികറ്റ് ട്വന്റി20 ടീമില്‍ ഇടംപിടിച്ച് മലയാളി താരം മിന്നുമണി

10 വര്‍ഷമായി കേരള ടീമുകളില്‍ സ്ഥിരാംഗമാണ് Minnu Mani, Indian Team, Three T20, Wayanad Tribal Girl, Kerala News
തിരുവനന്തപുരം: (www.kvartha.com) ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്‍ഡ്യന്‍ വനിതാ ക്രികറ്റ് ട്വന്റി20 ടീമില്‍ ഇടംപിടിച്ച് മലയാളി താരം മിന്നുമണി. ബിസിസിഐ പ്രഖ്യാപിച്ച 18 അംഗ ട്വന്റി-20 ടീമിലാണ് വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയായ മിന്നുമണിക്ക് സ്ഥാനം ലഭിച്ചത്. 

 കുറിച്യ സമുദായത്തില്‍ നിന്നും വന്ന മിന്നുമണി നിലവില്‍ വനിതാ ഐപിഎലില്‍ ഡെല്‍ഹി കാപിറ്റല്‍സ് താരമാണ് മിന്നു. ഐപിഎലില്‍ ഡെല്‍ഹി കാപിറ്റല്‍സിനായി കളിച്ച് താരം ചരിത്രം സൃഷ്ടിച്ചിരുന്നു. ഐപിഎലില്‍ കളിക്കുന്ന ആദ്യ മലയാളി വനിതാ താരം എന്ന റെകോഡാണ് ഇതിലൂടെ മിന്നു സ്വന്തമാക്കിയത്.

ആദ്യമായാണ് ഓള്‍റൗന്‍ഡര്‍ താരമായ മിന്നു ഇന്‍ഡ്യന്‍ ടീമില്‍ എത്തുന്നത്. പതിനാറാം വയസ്സില്‍ കേരള ക്രികറ്റ് ടീമിലെത്തിയ മിന്നു 10 വര്‍ഷമായി കേരള ടീമുകളില്‍ സ്ഥിരാംഗമാണ്. 2019ല്‍ ബംഗ്ലാദേശില്‍ പര്യടനം നടത്തിയ ഇന്‍ഡ്യന്‍ എ ടീമില്‍ അംഗമായിരുന്നു. ഏഷ്യാകപ് ജൂനിയര്‍ ചാംപ്യന്‍ഷിപിലും കളിച്ചിട്ടുണ്ട്.

Tribal girl Minnu Mani earns maiden India call-up, Thiruvananthapuram, News, Minnu Mani, Indian Team, Three T20,  Wayanad Tribal Girl, BCCI, Woman Player, Kerala.

കേരളത്തില്‍നിന്ന് ഇന്‍ഡ്യന്‍ സീനിയര്‍ ടീമിലെത്തുന്ന ആദ്യ വനിതാ താരമാണ് മിന്നു മണി. മൂന്ന് ട്വന്റി20 മത്സരങ്ങളാണ് ഇന്‍ഡ്യ ബംഗ്ലാദേശിനെതിരെ കളിക്കുന്നത്. മിര്‍പൂരിലാണ് മത്സരങ്ങള്‍. ഈമാസം ഒമ്പതിന് ആദ്യ ട്വന്റി20 മത്സരം നടക്കും.

ഇന്‍ഡ്യന്‍ വനിതാ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (കാപ്റ്റന്‍), സ്മൃതി മന്ഥാന, ദീപ്തി ശര്‍മ, ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, യാസ്തിക ഭാട്യ (വികറ്റ് കീപര്‍), ഹര്‍ലീന്‍ ഡിയോള്‍, ദേവിക വൈദ്യ, ഉമ ഛേത്രി (വികറ്റ് കീപര്‍), അമന്‍ജ്യോത് കൗര്‍, എസ് മേഘ്‌ന, പൂജ വസ്ത്രകാര്‍, മേഘ്‌ന സിങ്, അഞ്ജലി സര്‍വാനി, മോണിക പട്ടേല്‍, റാഷി കനോജിയ, അനുഷ ബറേദി, മിന്നു മണി.

Keywords: Tribal girl Minnu Mani earns maiden India call-up, Thiruvananthapuram, News, Minnu Mani, Indian Team, Three T20,  Wayanad Tribal Girl, BCCI, Woman Player, Kerala.

Post a Comment