അതേസമയം, സ്വർണ വ്യാപാര മേഖലയിൽ ഇ - വേ ബിൽ സമ്പ്രദായം നടപ്പിലാക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻറ് സിൽവർ മർചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ പറഞ്ഞു. രണ്ട് ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചാൽ സ്വർണ വ്യാപാര മേഖലയിൽ നിന്നും ചെറുകിട വ്യാപാരികൾ തുടച്ചുനീക്കപ്പെടുമെന്ന് ആശങ്കപ്പെടുന്നു. സ്വർണാഭരണ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് ജീവിതം വഴിമുട്ടും. വൻകിട, കോർപറേറ്റ് മേഖലയ്ക്ക് പരവതാനി വിരിക്കുകയാണ് സർകാർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Keywords: News, Kerala, Kochi, E-way Bill, Gold, Traders, GST, Finance, Business, Traders against e-way bill in gold trade.
< !- START disable copy paste -->