Electric Cars | കുറഞ്ഞ വിലയ്ക്ക് ഒരു ഇലക്ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? 5 മികച്ച മോഡലുകൾ ഇതാ
Jul 29, 2023, 13:08 IST
ന്യൂഡെൽഹി: (www.kvartha.com) രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും പുറമെ ഇപ്പോൾ വലിയൊരു വിഭാഗം ആളുകൾ ഇലക്ട്രിക് കാറുകൾ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്. ഇക്കാരണത്താൽ, കമ്പനികൾ പുതിയ ഇലക്ട്രിക് കാറുകൾ പുറത്തിറക്കാൻ തുടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, പെട്രോൾ, ഡീസൽ കാറുകളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങൾക്ക് ഇപ്പോഴും വില കൂടുതലാണ്. നിങ്ങളുടെ ബജറ്റ് കുറവാണെങ്കിൽ, കുറഞ്ഞ പണത്തിന് ഒരു നല്ല ഇലക്ട്രിക് കാർ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പരിഗണിക്കാവുന്ന ചില മോഡലുകൾ ഇതാ.
എംജി കോമറ്റ് ഇവി (MG Comet EV)
രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറാണ് എംജി കോമറ്റ് ഇവി. 17.3kWh കപ്പാസിറ്റിയുള്ള ബാറ്ററിയാണ് ഇതിന്. ഫുൾ ചാർജിൽ 230 കിലോമീറ്റർ സഞ്ചരിക്കാൻ കോമറ്റ് ഇവിക്ക് കഴിയും. 42 ബിഎച്ച്‌പി പവറും 110 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന റിയർ വീൽ ഡ്രൈവ് ഇലക്ട്രിക് മോട്ടോറാണ് കോമറ്റിന്റെ മറ്റൊരു പ്രത്യേകത. കോമറ്റിന്റെ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ അഞ്ച് മുതൽ ആറ് മണിക്കൂർ വരെ എടുക്കും. വില 7.98 ലക്ഷം മുതൽ 9.98 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം).
ടാറ്റ ടിയാഗോ ഇവി (Tata Tiago EV)
രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറുകളിലൊന്നാണ് ടാറ്റ ടിയാഗോ ഇവി. 8.69 മുതൽ 11.99 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. നാല് വേരിയന്റുകളിലായാണ് കമ്പനി ടാറ്റ ടിയാഗോ ഇവി വിൽക്കുന്നത്. ഇതിന് യഥാക്രമം 250km, 315km റേഞ്ച് ഉള്ള 19.2kWh, 24kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുണ്ട്. ടിയാഗോ ഇവിയുടെ ഇലക്ട്രിക് മോട്ടോർ 74 ബിഎച്ച്പി പവറും 114 എൻഎം ടോർക്കും സൃഷ്ടിക്കുന്നു.
ടാറ്റ നെക്‌സൺ ഇവി (TATA Nexon EV)
ഇതിന്റെ വില 14.49 ലക്ഷം രൂപ മുതലാണ്. 30.2kWh ലിഥിയം അയൺ പോളിമർ ബാറ്ററി പായ്ക്ക് ഈ ഇലക്ട്രിക് എസ്‌യുവിയിൽ ലഭ്യമാണ്. വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കുമെന്നതും ഇതിൻെറ പ്രത്യേകതയാണ്. 56 മിനിറ്റ് കൊണ്ട് 80 ശതമാനം വരെ ചാർജ് ചെയ്യാനാവുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. 127 ബിഎച്ച്പി പവറും 245 എൻഎം ടോർക്കും സൃഷ്ടിക്കുന്ന ശക്തമായ ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്തേകുന്നത്.
സിട്രോൻ ഇസി 3 (Citroën EC3)
ഇതിന്റെ വില 11.50 ലക്ഷം മുതൽ 12.76 ലക്ഷം വരെയാണ് (എക്സ് ഷോറൂം). 29.2kWh ബാറ്ററി പായ്ക്ക് ഇതിനുണ്ട്. ഫുള്‍ചാര്‍ജില്‍ 320 കിലോമീറ്റര്‍ റേഞ്ച് നല്‍കും. ഈ കാറിന്റെ ഇലക്ട്രിക് മോട്ടോർ 57 ബിഎച്ച്പി കരുത്തും 143 എൻഎം ടോർക്കും സൃഷ്ടിക്കും.
ടാറ്റ ടിഗോർ ഇവി (Tata Tigor EV)
12.49 ലക്ഷം മുതൽ 13.75 ലക്ഷം വരെയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. ഇതിൽ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രിക് മോട്ടോർ 74 ബിഎച്ച്പി കരുത്തും 170 എൻഎം ടോർക്കും സൃഷ്ടിക്കും. 26 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഈ കാറിൽ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 315 കിലോമീറ്റർ റേൻജ് വാഗ്ദാനം ചെയ്യുന്നു
Electric Cars, Automobile, Vehicles, Affordable cars, Tata Tigor EV, Citroën EC3, TATA Nexon EV, MG Comet EV, Budget, Top 5 affordable electric cars in India.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.