Tomato price | 'മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ 2 കിലോ തക്കാളി സൗജന്യം'; വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന ഉപഭോക്താക്കള്‍ക്കായി വ്യത്യസ്ത ഓഫറുകളുമായി വ്യാപാരികള്‍, ഫലം കണ്ടുതുടങ്ങുന്നതായും വിലയിരുത്തല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) തക്കാളി വില ദിനം പ്രതി ഉയരുന്ന കാഴ്ചയാണ് കാണുന്നത്. ആളുകള്‍ക്ക് ഏറ്റവും അത്യാവശ്യ സാധനമായതിനാല്‍ എന്ത് വിലകൊടുത്തും വാങ്ങുമെന്ന് വ്യാപാരികള്‍ക്ക് അറിയാം. ഇത്തരമൊരു സാഹചര്യത്തില്‍ വിലക്കയറ്റത്തില്‍ നട്ടംതിരിയുന്ന ഉപഭോക്താക്കള്‍ക്കായി വ്യത്യസ്ത ഓഫറുകളുമായി രംഗത്തെത്തിയിരിക്കയാണ് അശോക് നഗറിലെ സ്മാര്‍ട് ഫോണ്‍ കടയുടമ അഭിഷേക് അഗര്‍വാള്‍.

മൊബൈല്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് രണ്ട് കിലോ തക്കാളിയാണ് അദ്ദേഹം സൗജന്യമായി നല്‍കിയത്. 'വിപണന മേഖലയില്‍ മത്സരം കൂടിയതിനാല്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേകമായി എന്തെങ്കിലും ഓഫര്‍ നല്‍കണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് സ്മാര്‍ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് തക്കാളി സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചത്' എന്ന് അഗര്‍വാള്‍ പറയുന്നു. ഓഫര്‍ കച്ചവടത്തിന് സഹായകമായെന്നും അദ്ദേഹം വ്യക്തമാക്കി.

തക്കാളിയുടെ വിലക്കയറ്റം നേരിടാന്‍ വ്യത്യസ്തമായ മറ്റൊരു രീതിയാണ് വാരണാസിയിലെ പച്ചക്കറി വ്യാപാരിയായ അജയ് ഫൗജി സ്വീകരിച്ചത്. വിലക്കയറ്റം കാരണം കടയില്‍ നിന്നും തക്കാളി മോഷണം പതിവായതോടെ ബൗണ്‍സര്‍മാരെ തക്കാളിയുടെ സംരക്ഷണത്തിനായി നിര്‍ത്തിയിരിക്കുകയാണ് ഫൗജി. കടയില്‍ ആളുകള്‍ വരികയും ബഹളമുണ്ടാകുകയും അതിനിടെ തക്കാളി മോഷ്ടിക്കുകയും തുടര്‍കഥയായതോടെയാണ് ഫൗജിയുടെ അറ്റകൈപ്രയോഗം. കിലോയ്ക്ക് 160 രൂപ നിരക്കിലാണ് ഫൗജി തക്കാളി വില്‍ക്കുന്നത്.

രാജ്യത്തിന്റെ പലഭാഗത്തും തക്കാളി വില നൂറ് കടന്നിട്ട് ദിവസങ്ങളായി. ഡെല്‍ഹിയില്‍ -127, ലക് നൗ -147, ചെന്നൈ 105 എന്നിങ്ങനെയാണ് മറ്റ് പ്രധാന നിരക്കുകള്‍. 2023 ന്റെ തുടക്കത്തില്‍ കിലോക്ക് 22 രൂപയായിരുന്നു തക്കാളിയുടെ വില. കാലം തെറ്റിയ ശക്തമായ മഴയും ചൂടുകാറ്റും ഉള്‍പെടെയുള്ള കാലാവസ്ഥാ വ്യതിയാനമാണ് തക്കാളി വില കുത്തനെ ഉയരാന്‍ കാരണമായതെന്നാണ് നിഗമനം.

Tomato price | 'മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ 2 കിലോ തക്കാളി സൗജന്യം'; വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന ഉപഭോക്താക്കള്‍ക്കായി വ്യത്യസ്ത ഓഫറുകളുമായി വ്യാപാരികള്‍, ഫലം കണ്ടുതുടങ്ങുന്നതായും വിലയിരുത്തല്‍

വരുന്ന പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ തക്കാളി വില കുറയുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. വിലയിലുള്ള വ്യതിയാനം രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് റിസര്‍വ് ബാങ്ക് നടത്തുന്ന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ആര്‍ബിഐ പുറത്തുവിട്ട റിപോര്‍ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം കേരളത്തിലും പച്ചക്കറികളുടെ വില ഉയര്‍ന്നിട്ടുണ്ട്.

Keywords:  Tomato prices surge up to Rs 140/kg in Delhi-NCR, New Delhi, News, Tomato Price Hike, Traders, Offer, Mobile Phone, Theft, Security, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia