Toddler Died | തൃശൂരില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം
Jul 7, 2023, 14:34 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com) പുന്നയൂര്‍ക്കുളത്ത് രണ്ടര വയസുകാരി മുങ്ങി മരിച്ചു. ചമ്മന്നൂര്‍ ആണ് സംഭവം. പാലക്കല്‍ വീട്ടില്‍ സനീഷ്-വിശ്വനി ദമ്പതികളുടെ മകള്‍ അതിഥിയാണ് അപകടത്തില്‍ മരിച്ചത്. കളിച്ചു കൊണ്ടിരിക്കുകയാണ് വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ വീണത്.

വീടിനോട് ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ കുട്ടി വീഴുകയായിരുന്നു. ഏറെ നേരം കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെ കുട്ടിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Keywords: News, Kerala, Kerala-News, News-Malayalam, Thrissur, Toddler, Died, Waterlogging, Thrissur-News, Thrissur: Toddler Dies After Falling Into waterlogging
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.