തൃശൂര്‍: (www.kvartha.com) പൂമംഗലം അരിപ്പാലത്ത് വിദ്യാര്‍ഥി മുങ്ങി മരിച്ചു. പടിയൂര്‍ വളവനങ്ങാടി സ്വദേശി കൊലുമാപറമ്പില്‍ വെറോണി (20) ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനിടെ തോട്ടില്‍ കാല്‍ വഴുതിവീണ് വീണാണ് അപകടം സംഭവിച്ചത്.
മൂന്ന് സുഹൃത്തുക്കളോടൊപ്പം അരിപ്പാലത്ത് പതിനൊന്നാം ചാല്‍ എന്നറിയപ്പെടുന്ന പ്രദേശത്ത് ചൂണ്ടയിടുന്നതിനായി എത്തിയതായിരുന്നു വെറോണിയും. നല്ല മഴയുള്ള സമയമായതിനാല്‍ വെറോണി കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ വെറോണിനെ ശ്രമിച്ചെങ്കില്ലും സാധിച്ചില്ല. കല്ലേറ്റുംങ്കര പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ഥിയാണ്.
Keywords: News, Kerala, Kerala-News, Local-News, Regional-News, Thrissur, Student, Drowned, Death, Thrissur: Student drowned to death.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.